ഇന്നോവ വാങ്ങാൻ ആഗ്രഹമില്ലാത്തതു കൊണ്ടല്ല അത് വാങ്ങാനുള്ള കാശില്ലാത്തതു കൊണ്ടാണ് അത് വാങ്ങാത്തത്

ഇന്നോവ വാങ്ങാൻ ആഗ്രഹമില്ലാത്തതു കൊണ്ടല്ല അത് വാങ്ങാനുള്ള കാശില്ലാത്തതു കൊണ്ടാണ് അത് വാങ്ങാത്തത്.എനിക്ക് ഇന്നോവ വാങ്ങാൻ ആഗ്രഹമില്ലാത്തതു കൊണ്ടല്ല അത് വാങ്ങാനുള്ള കാശില്ലാത്തതു കൊണ്ടാണ് അത് വാങ്ങാത്തത്. ആരെങ്കിലും ഫ്രീയായി വണ്ടി തന്നാൽ ഞാനത് വാങ്ങും.. അത് വാങ്ങുമ്പോൾ എനിക്ക് ഉണ്ടാകുന്ന വികാരം സന്തോഷമായിരിക്കും..

അപ്പൊ ഞാൻ ചിരിക്കും എനിക്ക് ആ വണ്ടി തന്നവനെ ഒന്ന് എല്ലാവർക്കും പരിചയപെടുത്തും. ഞാൻ ഒരു വല്യ മനുഷ്യസ്നേഹിയാണ് എന്നത് കൊണ്ടാണ് എന്നെ നാലാൾ അറിയുന്നത്. അങ്ങിനെ അറിയുന്ന പലരും എന്നെയും സഹായിക്കാറുണ്ട് ഞാനും ആവശ്യക്കാരനാണ്..

വിദേശത്തേക്ക് പോവുക എന്നത് ഉംറയ്ക്ക് പോയ കാര്യമാണെങ്കിൽ അത് ഇതോട് ചേർത്ത് വായിക്കരുത്.. പക്ഷെ ഞാൻ നടത്തുന്ന ചാരിറ്റി കൊണ്ട് എന്നെ ചിലർ വിദേശത്തേക്ക് ടൂറിന് കൊണ്ടുപോവുകയാണെങ്കിൽ ആ ഓഫർ ഞാൻ സ്വീകരിക്കുകയാണെങ്കിൽ എനിക്കെന്തോ തകരാറുണ്ട്..

പക്ഷെ ഒരാൾ 30ലക്ഷം രൂപാ വിലയുള്ള വണ്ടി ഫ്രീയായി തന്നാൽ അത് വേണ്ട എന്ന് പറയാൻ കെൽപുള്ള ഒരു മനുഷ്യാവകാശ പ്രവർത്തകനും ഈ ലോകത്ത് ഉണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല..

പറഞ്ഞുവന്നത്.. ഫിറോസ് കുന്നുംപറമ്പിലിനെ അയാളുടെ പാട്ടിന് വിടുക. അയാൾ നടത്തുന്ന സന്നദ്ധ പ്രവർത്തനങ്ങളിൽ പങ്കുചേരാൻ കഴിയുമെങ്കിൽ സഹകരിക്കുക. അയാളുടെ ധാർമികത അളക്കേണ്ട ബാധ്യത നമ്മൾക്കാർക്കുമില്ല. അയാൾ സന്നദ്ധ പ്രവർത്തനങ്ങൾ മാത്രം നടത്തിയാൽ വീട്ടിൽ അരിവാങ്ങാനുള്ള കാശ് ഉണ്ടാവില്ല.

ഒരു പണിക്കും പോകാതെ സന്നദ്ധ പ്രവർത്തനം നടത്തുന്നത് ശരിയാണോ എന്ന് നിങ്ങൾ ചോദിക്കും..നോക്കൂ എനിക്ക് അരിവാങ്ങാനുള്ള കാശ് നീ താടാ എന്നും പറഞ്ഞു ഫിറോസ് നിങ്ങളുടെ ആരുടേം കൊങ്ങയ്ക്ക് പിടിച്ചിട്ടില്ല.. അയാളെ അറിയുന്നവർ അയാൾക്ക് ആവശ്യമുള്ള സഹായങ്ങൾ നല്കുന്നുണ്ടാകും അയാളത് സ്വീകരിക്കുന്നുമുണ്ടാവും..

അത് അയാളുടെ കാര്യം. അയാളുടെ സുക്ഷമതയും അയാൾക്ക് കിട്ടുന്ന സഹായങ്ങൾ നിരസിക്കാനും അയാൾ ഒരു പ്രവാചകനോ അംബാനിയോ അല്ല.ഫിറോസ് ഒരു സെലിബ്രിറ്റിയാകുന്നതും നമ്മൾക്കിഷ്ടമല്ലാത്ത രാഷ്ട്രീയക്കാരുമായി ബന്ധം സ്ഥാപിക്കുന്നതും ഒരു ന്യുയിസെൻസ് ആയി കാണരുത്.. അയാളും നമ്മളെ പോലെ ആവശ്യങ്ങളും ആഗ്രഹങ്ങളും ഒക്കെയുള്ള മനുഷ്യനാണ്..

താൻ ചെയ്‌യുന്ന പുണ്യപ്രവർത്തികൾക്ക് ദൈവം നൽകുന്ന അനുഗ്രഹമായിരിക്കും ഇത് എന്നാണ് ഫിറോസ് കരുതുന്നുണ്ടാവുക.. അതിലെ തെറ്റും ശരിയും തീരുമാനിക്കാനുള്ള പക്വത ഫിറോസിനുണ്ട്..അയാളെ അയാളുടെ പാട്ടിന് വിടുക..

അയാളുടെ സെലിബ്രിറ്റി പരിവേഷം നമ്മളെ അസ്വസ്ഥരാക്കുന്നുവെങ്കിൽ അതിന് രണ്ട് കാരണങ്ങൾ ഉണ്ട്.. ഒന്ന് അസൂയ.. രണ്ട് അയാൾ അതുകൊണ്ട് നേട്ടങ്ങൾ ഉണ്ടാകുന്നു എന്ന കോൺസ്പിറസി തിയറി.. എന്റെ പൊന്നോ ഓർമ്മിപ്പിക്കല്ലേ.. ഒരു കോൺസ്പിറസി തിയറി കൊണ്ട് ഒരു വഴിക്കായവനാണ് ഞാൻ..

Ranjith lal madhavan

Leave a Reply

Your email address will not be published. Required fields are marked *