ക്യാന്‍സറിനെ അതിജീവിച്ച 10 വര്‍ഷങ്ങളെ ഒറ്റ ചിത്രത്തിലാക്കി മംമ്ത

ക്യാന്‍സറിനെ അതിജീവിച്ച 10 വര്‍ഷങ്ങളെ ഒറ്റ ചിത്രത്തിലാക്കി മംമ്ത.ഫെയ്സ്ബുക്കില്‍ പടരുന്ന ടെന്‍ ഇയര്‍ ചലഞ്ചില്‍ പഴയ ഫോട്ടോയും പുതിയ ഫോട്ടോയും പോസ്റ്റ്‌ ചെയ്ത് കൊണ്ട് ആഘോഷം ആക്കുകയാണ് പലരും.എന്നാല്‍ വളരെ വിത്യസ്തമായ ഒരു ടെന്‍ ഇയര്‍ ചലഞ്ചാണ് ഇപ്പോള്‍ ഏവരുടെയും ശ്രദ്ധ ആകര്ഷിചിരിക്കുനത്.

ക്യാന്‍സറിനെ അതി ജീവിച്ച തന്റെ പത്തു വര്‍ഷത്തെ ഒറ്റ ചിത്രത്തില്‍ ആക്കുമ്പോള്‍ മമ്ത നല്‍കുന്ന ആത്മ വിശ്യാസം ചെറുത് ഒന്നുമല്ല.
ഒരു ചിരിയോടെ ക്യാന്‍സറിനെ പട വെട്ടുന്ന ഒരുപാട് വ്യക്തികളുടെ പ്രതീകം ആവുകയാണ് മമ്ത.അവരുടെ ടെന്‍ ചലഞ്ചില്‍ ഉണ്ട് എല്ലാം.

2019 ക്യാന്‍സര്‍ ദിനത്തില്‍ മമ്ത പറയുന്നു എനിക്ക് ക്യാന്‍സര്‍ കിട്ടി പക്ഷെ ക്യാന്‍സറിനു എന്നെ കിട്ടിയില്ല.2009 എന്റെ ജീവിതത്തിലെ എല്ലാം മാറ്റി മറിച്ചു.എന്റെയും കുടുംബത്തിന്റെയും എല്ലാ പദ്ധതികളെയും അത് സാരമായി ബാധിച്ചു.2019 ഇല്‍ തിരിഞ്ഞു നോക്കുമ്പോള്‍ കഴിഞ്ഞ പത്തു വര്ഷം ഒരു വെല്ലുവിളി തന്നെ ആയിരുന്നു.നന്നായി പൊരുതി.കരുത്തോടെ നിന്നു.

അതിജീവിച്ചു.അതില്‍ ഏറെ അഭിമാനം ഉണ്ട് ഇത്രയും വര്ഷം മനകരുതോടെയും ശുഭാപ്തി വിശ്യാസതോടെയും ഇരിക്കുന്നത് ചെറിയ കാര്യമല്ല.അത് ചെയ്ത് തന്നെ കാണിച്ചു.അതിനു പിന്നില്‍ ഒരുപാട് ആളുകള്‍ ഉണ്ട്.അച്ഛനും അമ്മക്കുമാണ് എല്ലാത്തിനും നന്ദി പറയേണ്ടത്.അവരോടു ഉള്ള കടപ്പാട് വെറും ഒരു നന്ദി വാക്കില്‍ ഒതുക്കാന്‍ ആവില്ല.സഹോദര സ്നേഹം എന്തെന്ന് കാണിച്ചു തന്ന കസിന്‍സിനും തളരാതെ പോരാടനായി വെല്ലുവിളിച്ചിരുന്ന സുഹൃത്തുക്കള്‍ക്കും സഹ പ്ര്വവര്‍ത്തകര്‍ക്കും ഒരുപാട് നന്ദി.

Leave a Reply

Your email address will not be published. Required fields are marked *