നിൻറെ ആ രണ്ടു കുടം കള്ളിൻെറ രുചി അറിയാൻ .. നേര അന്ത്യക്ക് കേറി വന്നു നിൻെറ മുഖത്തിൻെറ ചന്തവും കണ്ടു

(രചന: -മനു പി എം.)

നിൻറെ ആ രണ്ടു കുടം കള്ളിൻെറ രുചി അറിയാൻ .. നേര അന്ത്യക്ക് കേറി വന്നു നിൻെറ മുഖത്തിൻെറ ചന്തവും കണ്ടു.. കള്ള് മോന്തുന്ന സുഖം അതു ഒന്ന് വെറെ തന്നെയാണെടീ കാർത്തോ..ചന്ദ്രൻ അവളുടെ മേൽ അടിമുടി നോക്കി മേശയിൽ പ്ലേറ്റിൽ വച്ചിരുന്ന പുഴുങ്ങിയ കപ്പ പച്ച മുളുകും ചമ്മന്തിയിൽ മുക്കിയെടുത്തു വായേക്ക് വച്ചു …

രണ്ടു കുടവും കൊടുക്കുന്നോ ..നക്കി മതിയെങ്കിൽ കാശ് വച്ചു പോകാൻ നോക്ക് ചന്ദ്രപ്പ എൻെറ വാക്ക് പണിയാകല്ലെ ..എന്തോന്ന പെണ്ണേ..കിടന്നു തുള്ളുന്ന് നീയങ്ങു തുടുത്തു പോയല്ലോ …

നീയൊന്നു ഇറങ്ങി പോകാന്നുണ്ടോ. ..ഷാപ്പ് എനിക്ക് പൂട്ടാൻ ഉള്ളത.നേരം കൊറേയ് നീ ഇതിനുള്ളിൽ ഇരുന്നു ചിലക്കുന്നു .നിൻെറ കൊമ്മല കളിക്ക് ഒത്തു തുള്ളാൻ എന്നെ കിട്ടില്ല ..

ഇറങ്ങി പോകാൻ നോക്ക്..ചന്ദ്രപ്പ…

ഒരു രണ്ട് കുടം കൂടെ എടുക്ക്..പെണ്ണേ..ഈ ചന്ദ്രപ്പന് മതി ആയില്ല നിൻെറ കള്ളിൻെറ ലഹരി അതും ചമഞ്ഞ് നിൽക്കുന്ന എൻെറ കാർത്തുനെ അങ്ങനെ വിട്ടു പോകാൻ പറ്റോ….

എന്തൊരു മണമ നിൻെറ പനിനീർ പോലുള്ള കള്ളിന്

“നന്നായി ഉരച്ചു ചെത്തിയത ..അല്ലയെടീ..”

ദേ എന്നെ വേഷക്കെട്ട് എടുപ്പിക്കല്ലെ ഇനി ഇവിടെ കള്ളില്ലെന്ന് ഇന്നത്തെ തീർന്നു..
” നീ പോ ..

അങ്ങനെ കഴിയില്ലല്ലോ നിൻെറ കൈയ്യിൽ രണ്ടു കുടങ്ങൾ എങ്കിലും കാണും ഇല്ലേൽ ഞാൻ കാണിച്ചു തരാടീ അതെവിടെയാന്ന്..
അല്ലാതെ കാർത്തു മോള് ചന്ദ്രപ്പനെ ഏറ് കേറ്റൻ നിക്കാതെ അത് ഇങ്ങ് തന്നേര് പെണ്ണെ …

ആർക്കും കൊടുക്കണില്ലേൽ അതിനെന്തു സുഖമാണ് ഉള്ളെ…

” കൂടുതൽ ചെലാക്കാണ്ട് ഇറങ്ങി പോട നായെ .

നീ നിൻെറ കുടുംബത്തിൽ കണ്ട പെണ്ണ് ഒന്നുമല്ല ഈ കാർത്തു. ഇറയത്ത് നിന്ന് മടാൾ വലിച്ചൂരി ചന്ദ്രപ്പന് നേരെ വീശി.

” ചാകേണ്ടെങ്കിൽ പോ… ഇല്ലെങ്കിൽ കൊത്തി അരിഞ്ഞു നാളത്തെ കള്ളിന് ചേർക്കും പറഞ്ഞില്ല വേണ്ട…

ഹോ.. ഈ ചന്ദ്രപ്പൻ അങ്ങ് പേടിച്ച് പോയ്..നിക്കാ നീയങ്ങ് കൊത്ത്..ഈ ചന്ദ്രപ്പൻെറ നെഞ്ചത്ത്..

ചന്ദ്രപ്പൻ ഈ ലോകം കുറെ കണ്ടത ..ചന്ദ്രപ്പൻ തൊടാത്ത ഒരു പെണ്ണും ഈ പുഴക്കരയിൽ ഇല്ല ചന്ദ്രപ്പൻെറ ചുര് അറിയാത്ത ആരും ..

ഈ പുഴയുടെ തണുത്ത മണലുകൾക്ക് മീതെ നീയെത്ര തവണയാടി നിൻെറ മറ്റവൻെറ വാക്കു കേട്ട് പാതിരിക്ക് ചെന്ന് കിടന്നതല്ലെടി നിൻെറ തന്ത ചത്തത് എന്നാ നാട്ടുകാർ വിശ്വാസം..

എന്നാൽ അങ്ങനെ അല്ലെന്ന് സത്യമെന്ന് ഈ ചന്ദ്രപ്പന് അറിയ നിനക്കും അറിയ…

ചത്തത് അല്ലല്ലോ അവൻ കൊന്നതല്ലെ..

എന്നിട്ടും ഇരുട്ടിൽ ഈ പുഴ മണലുകൾക്ക് മീതെ എത്ര തവണയിടി നീയും നിൻെറ മറ്റവനും കിടന്നു ഉരുണ്ട് എനിക്ക് കൂടെ കാട്ടി തന്നു നിന്നെ ചതിച്ചത അവൻ…

ഈ ശരീരം ഇനി ആർക്ക് വേണമെടി..തുഫ് ..

അതും പറഞ്ഞു ചന്ദ്രപ്പൻ ഇറങ്ങി പോകുമ്പോൾ.. കാത്തുവിൻെറ കണ്ണുകൾ നിറഞ്ഞിരുന്നു രവിയുടെ ഇഷ്ട്ത്തിനു വേണ്ടി അവനോടു ഒപ്പം ജീവിക്കാൻ വേണ്ടി സ്വന്തം തന്തയുടെ വാക്കിനെ ദിക്കാരിച്ചവൾ ഒടുവിൽ നഷ്ടം എനിക്ക് ഒരു ജീവിതം കൊതിച്ചു എന്നും കുടിച്ചു വരുന്ന അച്ഛൻ ഒരു രാത്രി അമ്മയുടെ മരണവും കണ്ടു ജീവിതത്തിൽ ഏല്ലാം വെറുത്തവൾ ഒടുവിൽ ഇഷ്ടം തോന്നിയ ആളുടെ കുടെ പോകാൻ അച്ഛനെ കൊല്ലുന്നതിൽ കൂട്ടു നിന്നവൾഅച്ഛനെ എന്നും പകയോടെ കണ്ടിട്ടൊള്ളു. എൻറെ നാശത്തിന് കാരണം അച്ഛൻ തന്നെയാണ് അവൾ ഓർത്തു .

രവിയെ ഓർത്താപ്പോൾ അവളുടെ കണ്ണുകൾ തീക്കനൽ പോലെയായ്..

തൻെറ ശരീരം മാത്രം മോഹിച്ചു ഒടുവിൽ ഈ പുഴയിലെ മണലിലേക്ക് ഒരു ശവം കണക്കെ വലിച്ചെറിഞ്ഞു പോയവൻ മറ്റൊരു പെണ്ണിനെ കെട്ടി അവളുടെ സ്വത്ത് മോഹിച്ചു അവൾക്ക് ഒപ്പം പോയവൻ ഒരിക്കൽ എങ്കിലും എൻറെ കൈയ്യിൽ കിട്ടും കരുതി കാത്തിരിക്കുന്നു എൻറെ കൈ കൊണ്ട് അവൻെറ അന്ത്യമാകണം കരുതി.
കാർത്തുവിൻെറ പല്ലുകൾ ഞെരിഞ്ഞു അമർന്നു….

പിറ്റേന്ന് പതിവ് പോലെ തിരക്കൊഴിഞ്ഞ രാത്രി കള്ളു ഷാപ്പിൽ ചന്ദ്രപ്പൻ കയറി വരുമ്പോൾ കാർത്തു അയാളെ കാത്തിരിക്കുക ആയിരുന്നു അയാൾ മേശക്ക് അരികിൽ വന്നിരുന്നു കുപ്പികൾ എടുത്തു ഒരു ചിരിയോടെ കാർത്തു അയാൾക്ക് വച്ചു കൊടുത്തു.. ആളുകൾ ഒഴിഞ്ഞു പോകുമ്പോഴും അവരുടെ കണ്ണുകൾ തമ്മിൽ അടുത്ത് കൊണ്ടിരുന്നു

പെട്ടെന്ന് ഒട്ടും പ്രതീക്ഷിക്കാതെ ഷാപ്പിലേക്ക് രവി കയറി വന്നത് കണ്ടു കാർത്തുവിൻെറ മുഖം ചുവന്നു ഞരമ്പുകൾ വലിഞ്ഞു മുറുകെ വിരലുകൾ മടക്കി.. അവളുടെ പക എരിഞ്ഞു കേറുകയായിരുന്നു …

രവി ചന്ദ്രപ്പനെ കണ്ടതും കുർപ്പിച്ച് ഒന്ന് നോക്കി..അയാളുടെ കണ്ണുകൾ ആരോടോ ഉള്ള പകപ്പോലെ ചൂടുള്ള കണ്ണീരിൽ വെന്തു കൊണ്ടിരുന്നു..ചന്ദ്രപ്പൻ രവിയേയും ഒന്ന് നോക്കി പതിയെ മനസ്സ് മന്ത്രിച്ചു ചതിയൻ…

കാർത്തു രവിയുടെ മുഖത്ത് പോലും നേരെ നോക്കാതെ കള്ളു വച്ചു മടങ്ങി. ചന്ദ്രപ്പന് അടുത്ത് വന്നു ഇരു കൈകളും കുത്തി അവളുടെ ഇടുങ്ങിയ മാറിടങ്ങളെ നോക്കി ചന്ദ്രപ്പൻെറ കണ്ണുകൾ ചുവന്നു..കലങ്ങി അവൾ മനസ്സിൽ കണ്ടത് എന്താണെന്ന് ചന്ദ്രപ്പന് ഒരിക്കലും ഊഹിച്ചു എടുക്കാൻ കഴിഞ്ഞില്ലായിരുന്നു.

എന്താ ചന്ദ്രപ്പ ഇങ്ങനെ നോക്കുന്ന് ആദ്യമായി കിണുന്ന പോലെ… . നീ വാ..എനിക്ക് ഒരു കാര്യം അറിയാൻ ഉണ്ട്..കാർത്തു ചുണ്ടുകൾ നനച്ചിട്ടു ഷാപ്പിൻെറ മറ കടന്നു അകത്തേക്ക് പോയി കുടെ ചന്ദ്രപ്പനും ..

അതു കണ്ടു ഇരുന്ന രവി അരികലെ കുപ്പി കള്ളിൽ ഒന്നെടുത്തു മോന്തി തീർന്നാപ്പോൾ അയാൾ എഴുന്നേറ്റു ചന്ദ്രപ്പനും കാർത്തുവും പോയ മറയിലേക്ക് കടന്നു ചെല്ലുമ്പോൾ അവിടെ കാർത്തുവിൻെറ കഴുത്തിലേക്ക് ചായുന്ന ചന്ദ്രപ്പനെയാണ് രവി കണ്ടത് …

അയാൾ ഒരലർച്ചയോടെ ചന്ദ്രപ്പനെ വലിച്ചു പിടിച്ച് എഴുന്നേൽപ്പിച്ചു പുറത്തേക്ക് ആഞ്ഞു ചവിട്ടി..മറ പൊളിഞ്ഞു കള്ളു കുടിച്ചു കെട്ട് ഇറങ്ങാതെ ഇരുന്നിരുന്ന ആളുകളുടെ ഇടയിലേക്ക് വന്നു വീണു. രവി കാർത്തുവിൻെറ കവിളിൽ ആഞ്ഞടിച്ച് പിഴച്ചവളെ.. കൊന്നു കളയുമെടി പു…ന്നാരെ മോളെ..നീയെന്നെ ചതിച്ചു അല്ലെയെടി..

വീണ്ടും ചന്ദ്രപ്പന് നേരെ തിരിഞ്ഞു..അയാളെ പിടിച്ചു എഴുന്നേൽപ്പിച്ചു.രവി വീണ്ടും തല്ലി നോക്കി നിൽക്കുന്നവർ രണ്ടു പേരെയും പിടിച്ച് മാറ്റാൻ ആകാതെ നിൽക്കുമ്പോൾ കാർത്തു രവിക്ക് നേരെ എറയത്ത് ഇരുന്ന മടവാൾ എടുത്ത് വീശി..

തൊട്ടു പോകരുത്. അയാളെ..എൻെറ ശരീരം മോഹിച്ചു അതു കിട്ടി കഴിഞ്ഞാപ്പോൾ കടന്നു കളഞ്ഞവന നീ..ഇനി നിനക്ക് എൻറെ മേൽ അവകാശം പറയാൻ ഞാൻ സമതിക്കില്ല ..

ഇറങ്ങി പോകണം….

കാർത്തു പിഴച്ചവള.ആർക്കും മുന്നിലും കിടന്നു കൊടുക്കും ഇനിയും കിടക്കും നീയാര അത് ചോദിക്കാൻ ..
ഇറങ്ങി പോട. .നായിൻെറ മോനെ വെട്ടി അരിയും ഞാൻ

കാർത്തു രവിക്ക് നേരെ മടവാൾ വീണ്ടും വീശി…

രവി ചന്ദ്രപ്പനെ ഒന്ന് നോക്കി പുറത്തെക്ക് ഇറങ്ങി പോയി…

വറ്റി വരണ്ട പുഴ നേരിയ നിലാവിൽ പകുതിയും മണൽ അടിഞ്ഞ തോണിയുടെ അരികിൽ ചെറുതായി കത്തി എരിയുന്ന തീ ഇളക്കി കൊണ്ട് രവി ഇരുന്നു …

അരികിൽ വച്ചിരുന്ന കുപ്പി കള്ളിൽ പിടിച്ചു വായേക്ക് കമത്തി ചന്ദ്രപ്പന് അടുത്ത് നിന്നിരുന്നു..

നീയെന്തിന് തിരിച്ചു വന്നു വെറുതെ ഒരു പെണ്ണിന്റെ ജീവിതം കളഞ്ഞു പോയിട്ട് അവളുടെ തന്തയെ കൊല്ലാൻ കുടെ നിന്ന എന്നെയും നീ ചതിച്ചു

ഹോ എന്നാലും അവളെ പോലെ ഒരു മതിവരാത്ത പെണ്ണിനെ വേണ്ടെന്ന് വെക്കാൻ നിനക്ക് എങ്ങനെ തോന്നി അയാൾ പുച്ഛം കലർത്തി ചിരിച്ചു.. ..

ചന്ദ്രപ്പ.. ക്ഷമിക്കണം എല്ലാം എൻെറ തെറ്റ് തന്നെ.. എനിക്ക് എല്ലാം നഷ്ടമായി. എനിക്ക് കാർത്തുവിനെ വേണം ഒരിക്കൽ കൂടെ ചന്ദ്രൻ എന്നെ സഹായിക്കണം രവി എഴുന്നേറ്റു വെച്ച് വെച്ച് ചന്ദ്രപ്പൻെറ അടുത്ത് വന്നു…

” ഫാ നായെ സ്വന്തം തുപ്പൽ തന്നെ നക്കുന്നോട ”

അയാൾ അരയിൽ നിന്നും കാത്തി വലിച്ചൂരി രവിയുടെ വയറിലെ തൊലികളെ പിളർത്തി കൊണ്ട് ആഞ്ഞു ആഞ്ഞു കുത്തി.. ചോര ചീറ്റി മുഖത്തേക്ക് പടർന്നു… കൊണ്ടിരുന്നു…

പുഴയിൽ ഉയർന്നു നിന്ന തീ പുല്ലുകളെ തല്ലി കിടത്തി കൊണ്ട് കാറ്റാഞ്ഞു വീശി കടന്നു പോയി കൊണ്ടിരുന്നു …

രവി വേദന കൊണ്ട് പിടഞ്ഞു ചന്ദ്രപ്പനെ തുറിച്ചു നോക്കി…

ചന്ദ്രപ്പ.. നീ…

അതെയട.. ചന്ദ്രപ്പൻ തന്നെ..നീ എന്താ കരുതി അവളെ ഞാനങ്ങനെ തരുമെന്നോ..

ചന്ദ്രപ്പൻ രവിയുടെ വയറ്റിൽ കുത്തിയ കത്തി ആഞൊന്ന് കയറ്റി വലിച്ചൂരി …

ഇത് നിൻെറ കാർത്തു പറഞ്ഞു ഞാനത് ചെയ്തു ഇനി അവൾ എൻെറയാണ്…
അത് നേടാൻ നിന്നെ തീർക്കെണ്ടി വന്നു.. മണലിലേക്ക് വീണ രവി കിടന്നു പിടയുന്നത് നോക്കി .ചന്ദ്രപ്പൻ നിന്ന്… ഒടുവിൽ ചലന നിലച്ചാപ്പോൾ കാത്തി ദൂരേക്ക്‌ എറിഞ്ഞു..രവിയുടെ ശരീരത്തെ നോക്കി വെറുപ്പോടെ നീട്ടി തുപ്പി… തിരിഞ്ഞു നടന്നു..

കാർത്തുവിൻെറ മുറിയുടെ വാതിൽ തട്ടി വിളിച്ചു നിന്ന ചന്ദ്രപ്പന് ഏറെ നേരം നിൽക്കേണ്ടി വന്നില്ല വാതിൽ തുറന്നു.പതിവിലും സുന്ദരിയായ് കാർത്തു പുറത്തേക്ക് വന്നു ..

ഞാൻ കൊന്നു എൻെറ കാർത്തു പെണ്ണിന് വേണ്ടി ആ നാറിയെ

അവനെ പോലെ അങ്ങനെ വേണ്ടെന്ന് വക്കാൻ പറ്റോ കാർത്തുവേ..നിന്നെ..

ഹോ ഇന്നെന്തു മണമാണ് പെണ്ണെ …

ഉം…വാ ചന്ദ്രാ…. കാർത്തു ഒരു ചിരിയോടെ അയാളുടെ കൈയ്യിൽ പിടിച്ച് അകത്തേക്ക് കയറ്റി വാതിൽ മെല്ലെ ചാരി… ..

പിറ്റേന്ന് രവിയുടെ കൊലപാതകം കാരണം ചന്ദ്രപ്പൻ തന്നെയാണെന്ന് നാട്ടുകാർ പോലീസിനോട് മൊഴി പറഞ്ഞു ..പക്ഷെ ചന്ദപ്പനെ അവിടെന്ന് എങ്ങും പോലീസിന് പിടിക്കുടാൻ കറിഞ്ഞില്ല.. ചന്ദ്രപ്പൻ നാടു വിട്ടെന്ന് പോലീസ് വിധിയെഴുതി..

അന്ന് രാത്രി കാർത്തുവിൻെറ ഷാപ്പിൽ കള്ളു കുടിക്കാൻ കയറിവർക്ക് ഇടയിൽ രവിയുടെ ചന്ദ്രപ്പൻെറയും ചുടു പിടിച്ച ചർച്ചയ്ക്ക് ഇടയിൽ വച്ചു വിളമ്പിയ മാംസ കഷ്ണങ്ങൾക്ക് അതുവരെ കഴിക്കാത്ത ഒരു ഇറച്ചിയുടെ രുചിയാണെന്ന്.. കള്ളു മോന്തിയവർ അടക്കം പറയുമ്പോൾ.

കാർത്തുൻെറ ഉള്ളിൽ ഒളിപ്പിച്ച വിജയ ചിരി” പതിയെ ചുണ്ടിൽ വിരിഞ്ഞു “

Leave a Reply

Your email address will not be published. Required fields are marked *