അയാൾ താമസിക്കുന്ന ലോഡ്ജ് മുറിയുടെ അടുത്ത മുറിയിൽ ഒരു യുവതി താമസിക്കാൻവന്നത് മുതൽ അയാൾ തന്റെ

(രചന: അബ്ദുല്ല മേലേതിൽ)

അയാൾ താമസിക്കുന്ന ലോഡ്ജ്മുറിയുടെ അടുത്ത മുറിയിൽ ഒരു യുവതി താമസിക്കാൻവന്നത് മുതൽ അയാൾ തന്റെ മുറിയും തന്നെ തന്നെയും വൃത്തിയിൽ കൊണ്ട് നടക്കാൻ തുടങ്ങി

ലോഡ്ജ് മുറി ഇപ്പോൾ ഒരു വീടായത് പോലെ..അവളെ അങ്ങനെ എപ്പോഴും കാണാൻ കിട്ടില്ല എപ്പോഴെങ്കിലും കാണുമ്പോൾ ഒരു പുഞ്ചിരി സമ്മാനിക്കും അയാളൊരു സഹൃദയൻ ആണെന്നറിഞ്ഞത് കൊണ്ടാകും ഒരു ദിവസം അവൾ അയാളോട് ചോദിച്ചു

എന്നെ കാണാൻ ചില സുഹൃത്തുക്കൾ ഒക്കെ ഇടക്ക് ഇങ്ങോട്ട് വരുന്നത് കൊണ്ട് നിങ്ങൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ ?

ഹേയ് ഒരു ബുദ്ധിമുട്ടും ഇല്ല..

അവളപ്പോൾ ഒന്ന് കൂടെ മനോഹരമായി
പുഞ്ചിരിച്ചു …

സുഖം തേടുന്നവരെയും സുഖം നൽകുന്നവരെയും പണ്ടേ എനിക്ക്
ഇഷ്ടമാണ് അവർ ജീവിതത്തിൽ യാതൊരു കാപട്യവും കാണിക്കുന്നില്ലല്ലോ..

ഒരിക്കൽ തെരുവിൽ ആർത്തവ ലഹളക്ക്
എതിരെ ഒരു യോഗം ഉണ്ടായപ്പോൾ
ആ പ്രസംഗം ഉടനീളം വീക്ഷിക്കാൻ അവളും ഉണ്ടായിരുന്നു..

പ്രസംഗം കഴിഞ്ഞു പോകുമ്പോൾ അവളും കൂടെ കൂടി രണ്ട് പേരും ഒരിടത്തേക്ക് ആണല്ലോ….

നിങ്ങൾ എന്തൊക്കെയാണ് പറഞ്ഞത് ഇപ്പോഴും കോരി തരിപ്പ് പോയിട്ടില്ല അവൾ അഭിനന്ദിച്ചു കൊണ്ട് അവളുടെ
കൈ നീട്ടി..അയാൾ അവളുടെ കൈ പിടിച്ചു കുലുക്കി..പതുക്കെ പിടി മാഷേ കൈ ഒടിയും
അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു..

മാഷ് കല്ല്യാണം കഴിച്ച ആളാണോഅവൾ തനിക്ക് വന്ന ഒരു കോൾ എടുക്കാതെ കട്ട് ചെയ്ത് ചോദിച്ചു…

ആയിരുന്നു ഇപ്പോൾ ഒറ്റ തടിയാണ്..എനിക്ക് തോന്നി..നിങ്ങൾ ഈ ഷർട്ട് മൂന്നാം ദിവസമാണ്ഇടുന്നത് ..

അത് അലക്കാൻ ആൾ ഇല്ലാഞ്ഞിട്ട്മാത്രമല്ല എനിക്ക് അധികം വസ്ത്രങ്ങൾ ഇല്ല..

അപ്പോൾ പ്രസംഗിക്കാൻ പോയാൽ പൈസ കിട്ടില്ലേ..ഒരു ദിവസം ടൗണിലും നിങ്ങൾ പ്രസംഗിക്കുന്നത് കണ്ടു..

അതിന് പൈസ ഒന്നും കിട്ടില്ല എഴുത്തിനും വരക്കുമേ കാശ് കിട്ടൂ എന്തെങ്കിലും എഴുതിയിട്ടും ദിവസങ്ങളായി ആശയങ്ങളും
വാക്കുകളും എവിടേക്കോ ഓടി ഒളിച്ചത് പോലെ…

എന്നാൽ എന്നെ കുറിച്ചെഴുതൂ..
ഞാൻ പറയാതെ തന്നെ നിങ്ങൾ എന്നെ മനസ്സിലാക്കിയല്ലോ…

ഒരു ദിവസം എന്റെ മുറിയിലേക്ക് നിങ്ങൾക്കും വരാം അവൾ ഒരു ചിരിയോടെ പറഞ്ഞു..

ഞാൻ അങ്ങോട്ട് വരില്ല..
കാശ് കൊടുത്ത് ഒരു സ്ത്രീ ശരീരം
അനുഭവിക്കുക എന്നുള്ളത് ഞാൻ അംഗീകരിക്കില്ല സമ്മാനം എന്ന നിലയിൽ തരാൻ എന്റെ കൈയ്യിൽ കാശുമില്ല..

ഇഷ്ടവും സ്നേഹവും തോന്നിയിട്ടു ഞാൻ മാഷിന്റെ മുറിയിലേക്ക് വരവ് ഉണ്ടാകില്ല
ഞാൻ ശരിക്കും ശരീരം വിറ്റ് ജീവിക്കുന്നവൾതന്നെയാണ് അവളുടെ മുഖത്ത്
ഗൗരവം നിറഞ്ഞു…

അവർ അവരുടെ ലോഡ്ജ് മുറികൾക്ക് അടുത്ത് എത്തി…

എന്നെങ്കിലും വരാൻ തോന്നുമ്പോൾ വരൂ…അയാൾ ഒരു ചിരിയോടെ പറഞ്ഞു…

ദിവസങ്ങൾ പലതും കടന്ന് പോയി..
അവളുടെ മുറിയിലേക്ക് വരുന്നവരിൽ ചിലർ മദ്യപിച്ചു ബഹളം ഉണ്ടാക്കി ചിലപ്പോൾ അയാളുടെ മുറിയുടെ വാതിൽ മുട്ടി
അയാളോരിക്കലും അതൊന്നും ഒരു ബുദ്ധിമുട്ടായി കണ്ടില്ല…

ഏറെ നാളുകൾക്ക് ശേഷം അയാൾക്ക്
ചുമർ എഴുത്തിന് പോയപ്പോൾ കിട്ടിയ പൈസ കൊണ്ട് കുറച്ചു മദ്യപിക്കുകയും ചെയ്തു..

അന്നയാൾ വീട്ടിലേക്ക് പോകുമ്പോൾ
വഴിയിൽ വെച്ചു അവളും കൂടെ കൂടി..

ഏതോ ലോക്കൽ അടിച്ചു കയറ്റിയിട്ടുണ്ടല്ലോ
അവൾ അയാളുടെ മുഖത്തേക്ക് മുഖം അടുപ്പിച്ചു ചോദിച്ചു…

ഇത്ര അടുത്തേക്ക് വരല്ലേ…
ഞാൻ ചിലപ്പോൾ നിന്നെ ചേർത്ത് പിടിക്കുകയോ ചുംബിക്കുകയോ ചെയ്തതെന്ന് വരും അത്രമേൽ മാദക
ഗന്ധമാണ് നിനക്ക്…

അവൾ പൊട്ടിച്ചിരിച്ചു…
അതെന്റെ മണം ആകില്ല
ഇന്നൊരു ഗൾഫ്കാരൻ ആയിരുന്നു
അയാളുടെ സ്‌പ്രേയുടെ മണമാകും
കുളിച്ചിട്ടും പോകാത്ത മണം
അവൾ തന്റെ കൈ മൂക്കിനോട് അടുപ്പിച്ചു പറഞ്ഞു…

എന്നാൽ അയാളുടെ ഭാര്യ നിന്റെ മണം
അയാളിൽ നിന്ന് കണ്ട് പിടിക്കും..
അതെയോ അവൾ കുറച്ചൊരു
ഉത്സാഹത്തോടെ ചോദിച്ചു..
ഉവ്വ് അയാൾ പറഞ്ഞു..

കുളിച്ചാലും പോകാത്ത മണം അയാളിലും
ഉണ്ടാകും അവൾ ഇന്നൊന്ന് ശൃംഗരിച്ചാൽ
അയാൾ ഇന്നവളുമായും ശയിക്കും..

എന്നിട്ടെന്താണ് ഉണ്ടാവുക
അവൾ ആകാംക്ഷയോടെ ചോദിച്ചു..
ഒന്നും ഉണ്ടാവില്ല അയാൾ നിഷേധിക്കും
നിനക്ക് വട്ടാണ് എന്നൊക്കെ പറയും..
അതങ്ങനെ തീരും..

നേരെ തിരിച്ചായാലോ..
അവർ ലോഡ്ജിന് അടുത്ത് എത്താറായപ്പോൾ
അവൾ ചോദിച്ചു..

ഫോൺ വാങ്ങി പരിശോധിക്കും
ഫോൺ വാങ്ങി വെക്കും അച്ഛനെ വിളിപ്പിക്കും
ആങ്ങളമാരെ വിളിപ്പിക്കും ചർച്ച ആക്രോശം
വെല്ലുവിളി അങ്ങനെ തീരും..

അയാൾ പിന്നീട് ഒന്ന് സ്വയം ഭോഗം
ചെയ്യുമ്പോൾ പോലും സ്വയം പുച്ഛം തോന്നും..

അതെന്തിനാണ് പുച്ഛം അവൾ ചോദിച്ചു..
അവൻ എന്തോ മഹാ സംഭവം ആണെന്നാണല്ലോ സമൂഹം കൽപ്പിച്ചു വെച്ചിരിക്കുന്നത് അവന്റെ കഴിവ് കേട് ആണ്
അവളുടെ വിയർപ്പിന്റെ രുചിയിൽ വന്ന മാറ്റം എന്നൊക്കെ അവനങ് കരുതും..

നിങ്ങൾ ഒരു സംഭവം ആണല്ലോ
അവൾ അയാളുടെ അടുത്തേക്ക് ചേർന്ന് നിന്ന് പറഞ്ഞു..

അയാൾ ഒന്ന് വേച്ചു പോയി..
അവൾ അയാളെ പിടിച്ചു..
അയാൾ അവളെ തന്നോട് അടുപ്പിച്ചു..

ദ്രവിച്ചു പോയ കടൽ ഭിത്തിയുടെ
ഉപ്പ് രസം ആണല്ലോ നിന്റെ ചുണ്ടുകൾക്ക്..
അയാൾ അവളുടെ അരക്കെട്ടിൽ പിടിച്ചു
ചോദിച്ചു..

എനിക്ക് സാഹിത്യം ഒന്നും അറിയില്ല
എന്നാലും നിങ്ങളുടെ ചുണ്ടുകളിൽ വികാരവും
ഉമിനീരും ദാഹവും ഉണ്ടായിരുന്നു..

അതാണ് രതി അല്ലാതെ പൈസ കൊടുത്ത്
വാങ്ങുന്നതോ കൊടുക്കുന്നതോ അല്ല
രതിയിൽ പണവും അധികാരവും
അഭിമാനവും സദാചാരവും ഒക്കെ കടന്ന് വന്നപ്പോഴാണ് രതി അശ്ലീലമായത്..

അയാൾ തന്റെ മുറിയിലേക്ക് നടന്നു
അവൾക്കും അയാളുടെ കൂടെ പോകാൻ തോന്നി പോയില്ല…

ദിവസങ്ങൾ പിന്നെയും കടന്ന് പോയി
ലോഡ്ജിൽ ഇപ്പോൾ സന്ദർശകരെ കാണാറില്ല
ഗൾഫ്കാരൻ വന്നപ്പോഴും അവൾ മടക്കി അയച്ചു…

അവൾ അയാൾക്ക് വേണ്ടി കാത്തിരുന്നു
അയാളെ ഇപ്പോൾ കാണാറില്ല കവലയിലോ
പട്ടണത്തിലോ വഴിയരികിലോ എവിടെയും കാണാറില്ല….

അവൾ അയാളുടെ മുറിയുടെ അടുത്തേക്ക്
പോയപ്പോൾ ഉള്ളിൽ നിന്നും ചാരിയിട്ടെ ഉള്ളൂ എന്ന് മനസ്സിലായി..

അവൾ അകത്തേക്ക് കയറിയപ്പോൾ അവിടെ ഇവിടെയായി ചിതറി കിടക്കുന്ന പുസ്തകങ്ങൾ കണ്ടു പഴയ ഒരു ടിവി വൃത്തി കുറവുള്ള ടേബിൾ പഴയ രണ്ട് സ്റ്റൂളുകൾ…

അകത്ത് വെളിച്ചമില്ലാത്ത മുറിയിലെ
കട്ടിലിൽ അയാൾ കിടന്നിരുന്നു
അവൾ അയാളെ കുലുക്കി വിളിച്ചു..
അയാൾ നിർജീവമായ തന്റെ കണ്ണുകൾ തുറന്നു…

ഞാൻ നിന്നെയും നീ എന്നെയും അത്രമേൽ
അടുത്തറിഞ്ഞിരിക്കുന്നു…
അത്രയേറെ അടുത്ത് കഴിഞ്ഞാൽ..
അയാളുടെ നാവ് കുഴഞ്ഞു…

അവൾ മുറിയിലേക്ക് വന്നപ്പോൾ അയാൾക്ക് അവളെ ഒന്ന് ചേർത്ത് പിടിക്കാൻ പോലും കഴിഞ്ഞില്ല …

അവൾ കുറച്ചു വെള്ളം എടുത്ത് കുടിക്കാൻ കൊടുത്തു…
ഇപ്പോഴാണ് ഇതൊരു വീടായത്
അയാൾ തെല്ലൊരു ഉന്മേഷത്തോടെ പറഞ്ഞു..

അവൾ അയാളെ ചുംബിച്ചു..
ഉമിനീരും വികാരവും ഒന്നുമില്ലാത്ത
കേവലം രണ്ടു ചുണ്ടുകൾ ചേർന്ന്
വരണ്ടുണങ്ങിയ ഒരു ചുംബനം

Leave a Reply

Your email address will not be published. Required fields are marked *