ഇരുട്ടു ..വീണു തുടങ്ങിയിരിക്കുന്നു എത്രയും പെട്ടന്ന് ..മുകളിൽ എത്തണം ,ഞാൻ കിതപ്പോടെ കയറ്റം കയറിക്കൊണ്ടിരിക്കുകയാണ്

സ്നേഹപൂർവം sanju calicut

ഇരുട്ടു ..വീണു തുടങ്ങിയിരിക്കുന്നു എത്രയും പെട്ടന്ന് ..മുകളിൽ എത്തണം ,..ഞാൻ കിതപ്പോടെ കയറ്റം കയറിക്കൊണ്ടിരിക്കുകയാണ് ,ടൗണിൽ നിന്നും മുന്ന് കിലോമീറ്റർ മാത്രമേയുള്ളു .ഓക്ക് വില്ലയിലേക്ക്
അതുകൊണ്ടു തന്നെ ..വീട്ടിൽ നിന്നും വൈകിയാണ് ഇറങ്ങിയത് ..പക്ഷെ കയറ്റം ആയതുകൊണ്ട് മൂന്നുകിലോമീറ്റർ മുപ്പതു കിലോമീറ്റർ പോലെയായി ..നടന്നിട്ടും നടന്നിട്ടും എത്തുന്നില്ല ..

ഒരു ഷോർട്ട് ഫിലിം ചെയ്യാൻ വേണ്ടിയാണു ആദ്യം ഓക്ക് വില്ലയിൽ എത്തുന്നത് ..ഒരു യക്ഷി കഥ ..പക്ഷെ പല കാരണങ്ങൾ കൊണ്ട് അത് നടന്നില്ല ..വീണ്ടും പ്ലാൻ ചെയ്‌തെങ്കിലും എന്തൊക്കയോ തടസ്സം ..അവസാനം ഞാൻ ഒരു തീരുമാനമെടുത്തു .രാത്രി .കുറച്ചു ഭാഗം അവിടെ ഷൂട്ട് ചെയ്തു ..എഡിറ്റ് ചെയ്തു ചേർക്കാം അതാവുമ്പോൾ ഞാൻ മാത്രം ബുദ്ധിമുട്ടിയാൽ മതി ..പണവും ലാഭം ..

രാത്രിയിൽ ..നിലവിൽ കുളിച്ചുകിടക്കുന്ന വില്ലയുടെ ..ഭാഗം പിന്നെ ..ഉള്ളിലെ കുറച്ചു ഭാഗം ..അങ്ങനെ കുറച്ചു ഭാഗം ഞാൻ മനസ്സിൽ ..കണ്ടു വെച്ചിട്ടുണ്ട് ..ഒരു ഹൊറാർ മൂവിക്കു പറ്റിയ ലൊക്കേഷൻ ആണ് ഓക് വില്ല .പണ്ട് ബ്രിട്ടീഷ്കാർ ഉണ്ടാക്കിയതാണ് ..അതിനു ശേഷം ..ആരാണ് അതിൽ താമസിച്ചതെന്നു അറിയില്ല ..പക്ഷെ പത്തുമുപ്പതു കൊല്ലമായി ..അടച്ചിട്ടതാണ് ..സുഹൃത്തായ ..ജോമോന്റെ ഫാദർ ആണ് എപ്പോ അതെല്ലാം നോക്കുന്നത് ..അങ്ങനെയാണ് ഓക്ക് വില്ല ..ലൊക്കേഷൻ ആക്കാൻ തീരുമാനിച്ചത് .

അങ്ങനെ ഒരു വിധം ഞാൻ വില്ലയുടെ അടുത്തെത്തി ..വാച്ചിൽ നോക്കിയപ്പോൾ ഏഴുമണി കഴിഞ്ഞിരിക്കുന്നു ഞാൻ വില്ലയുടെ മുറ്റത്തേക്ക് മെല്ലെ നടന്നു ..മലമുകളിൽ മനോഹരമായ ഒരു വില്ല ..താഴെ ചുറ്റും റബ്ബർ മരങ്ങൾ വില്ലക്കു ചുറ്റും വലിയ പൈൻ മരങ്ങൾ ..ശാന്തമായ അന്തരീഷം .ഏഴുമണി ആയെങ്കിലും ..മലമുകളിൽ ആയതുകൊണ്ട് ഇരുട്ട് ആയിവരുന്നേ ഉള്ളു ..

ഞാൻ ബാഗ് മുറ്റത്തു വെച്ചു അതിൽ നിന്നും ക്യാമറ എടുത്തു .പിന്നെ സ്റ്റാൻഡ് എടുത്തു നിവർത്തി ..ക്യാമറ അതിന്റെ മുകളിൽ ഫിറ്റ് ചെയ്തു ..അതിൽ കൂടെ വില്ലയെ നോക്കി ..മനസ്സിൽ വിചാരിച്ചതിനെക്കാളും മനോഹരം ..ഞാൻ വിഡിയോ മോഡ് ഓൺ ചെയ്തു ..വെച്ചു ..വില്ല പതിയെ നിലാവിൽ പൊതിയുന്നത് പകർത്തണം ..

അതിനുശേഷം ..വില്ലയുടെ അകത്തേക്ക് കയറാൻ ഞാൻ തീരുമാനിച്ചു കയ്യിൽ ഹെഡ് ലാംപ് .ഞാൻ കരുതിയിരുന്നു ..അത് ഓൺ ചെയ്തു പിന്നെ ..ഹാൻഡി കാമുമായി ഞാൻ .അകത്തേക്ക് കയറി,വില്ലയുടെ ഡോറിന്റെ താക്കോൽ ആദ്യമേ സംഘടിപ്പിച്ചിരുന്നു ..

നമ്മളുടെ തച്ചന്റെ ശൈലി അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് അതിന്റെ രീതി ..ആദ്യം മുന്ന് തവണ വലത്തോട്ട് തിരിക്കണം പിന്നെ തള്ളി ഒരു തവണ ഇടത്തോട്ട് ..ഞാൻ പതിയെ ഡോർ തുറന്നു ..ആദ്യതവണ വന്നപ്പോൾ ഡോർ തുറന്നു അകത്തു കയറിയതാണ് .പക്ഷെ വീണ്ടും പൊടി നിറഞ്ഞിരിക്കുന്നു ..

വിശാലമായ ഹാൾ ആണ് ..ചുമരിൽ കാട്ടുപോത്തിന്റെയും മാനിൻറെയും തലകൾ വെച്ച് അലങ്കരിച്ചിരിക്കുന്നു ഹാളിൽ ഒരു വലിയ സോഫാസെറ്റിയുണ്ട് ..ഞാൻ മെല്ലെ അതിൽ ചെന്നിരുന്നു ..കയറ്റം കറിയതുകൊണ്ടു കാലിൽ നല്ല വേദനയുണ്ട് ..ഞാൻ ക്യാമറ അരികത്തുള ടീപ്പോയിൽ വെച്ചു ..പിന്നെ ഹെഡ് ലാംപ് ഊരി ഓഫ് ചെയ്തു അതിനടുത്തു വെച്ചു ..പിന്നെ രണ്ടുകാലും എടുത്തു സോഫയിൽ വെച്ചു ..നിവർന്നു കിടന്നു ..ഒരു വല്ലാത്ത ആശ്വാസം ..ആദ്യം വിശ്രമം പിന്നെ ജോലി അതാണ് മടിയനായ എന്റെ ഒരു രീതി ..ഞാൻ മെല്ലെ കണ്ണടച്ചു കിടന്നു..

എപ്പോഴാണ് ..ഉറക്കത്തിലേക്കു വഴുതി വീണത് എന്നറിയില്ല,.ലൈറ്റ് മുഖത്തു അടിച്ചപ്പോഴാണ് ഞാൻ ഞെട്ടി എഴുനേൽക്കുന്നത് ..നോക്കുമ്പോൾ ഹെഡ് ലാംപ് ഓണായി എന്റെ മുഖത്തിനു നേരെ കിടക്കുന്നു ..ഞാൻ ചാടി ഏഴുനേറ്റു ..ആരാണ് അത് ഓണാക്കിയത് ..ഒരു പക്ഷെ ഉറക്കത്തിൽ എന്റെ കൈയ്യൊ കാലോ തട്ടി ഓണായതായിരിക്കാം .അപ്പോഴാണ് ..ഞാൻ മറ്റൊരു കാര്യം ശ്രദ്ധിക്കുന്നത് ..

ഹാൻഡിക്യാമറ ഓണായി കിടക്കുകയാണ് ..ഞാൻ അത് മെല്ലെ കയ്യിലെടുത്തു ..പത്തു മിനിറ്റായി അത് ഓണായി കിടക്കുകയാണ് …അപ്പോഴാണ് സമയത്തെ കുറിച്ച് എനിക്ക് ഓര്മ വന്നത് ..നോക്കിയപ്പോൾ പതിനൊന്ന് പതിനാറ് …രണ്ടു മണിക്കൂറായി ..ഞാൻ ഉറക്കത്തിലാണ് ..എനിക്ക് അതൊന്നും വിശ്വസിക്കാനേ കഴിഞ്ഞില്ല ..

ഞാൻ ക്യാമറയുമായി ..സോഫയിൽ അമർന്നിരുന്നു ..അതിലെ റെക്കോർഡ് ചെയ്ത കാര്യങ്ങൾ മെല്ലെ റീവൈൻഡ് ചെയ്തു ….അത് കണ്ടപ്പോൾ എന്റെ കാലിന്റെ അടിയിൽ നിന്നും ഒരു തരിപ്പ് മെല്ലെ തലയിലേക്ക് ഇരച്ചു കയറി ..ആദ്യത്തെ കുറച്ചു സമയം ഞാൻ ..തിരിഞ്ഞും മറിഞ്ഞും കിടക്കുന്ന വീഡിയോ …അത് കഴിഞ്ഞപ്പോൾ ..എന്റെ നേരെ നിന്നും ക്യാമറ മെല്ലെ തിരിയുന്നു …ഇടയ്ക്കു ലൈറ്റ് തെളിയുന്നുണ്ട് ..പെട്ടന്ന് എന്തോ ഒന്ന് …ക്യാമറയുടെ മുന്നിൽ കൂടെ ..

വേഗത്തിൽ ഓടി മറഞ്ഞു ..പിന്നെ ..ക്യാമറ ..കോണിപ്പണിയുടെ നേരെ തിരിയുന്നു …ആരോ ഒരാൾ ..സ്റ്റെപ് കയറി മുകളിലത്തെ നിലയിലേക്ക് കയറി പോകുന്നു ..ഒന്നും അത്രയ്ക്ക് വ്യക്തമല്ല …ഞാൻ അതിലേക്കു സൂക്ഷിച്ചു നോക്കി..പെട്ടന്ന് .ഒരു ഒരു നീണ്ട മുടി ക്യാമറയുടെ ലെൻസ് മറച്ചു . ..പിന്നെ കുറച്ചു നിമിഷം …അങ്ങനെ തന്നെ ..പിന്നെ ..കാണുന്നത് ..ഞാൻ കിടന്നു ഉറങ്ങുന്ന ഭാഗമാണ്

ഞാൻ അപ്പോഴേക്കും വിയർത്തു കുളിച്ചിരുന്നു ..വരുമ്പോൾ ഉണ്ടായിരുന്ന ധൈര്യമെല്ലാം എവിടെയോ പോയി മറഞ്ഞിരിക്കുന്നു ..നിരീശ്വരവാദിയായ ..എനിക്ക് ഇങ്ങനെ ഒന്ന് ഉണ്ടാവുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല ..ഷൂട്ടിംഗ് മതിയാക്കി ..മലയിറങ്ങാം ..ഞാൻ ഉറപ്പിച്ചു ..എന്തെങ്കിലും സംഭവിച്ചാൽ വിളിച്ചു കൂവിയാൽ പോലും ആരും കേൾക്കില്ല ..അപ്പോഴാണ് ..ഞാൻ എടുത്ത റിസ്ക് എത്ര മാത്രമാണെന്ന് ബോധ്യം വന്നത് ..ഞാൻ ഹെഡ് ലാംപ് ധരിച്ചു ..ക്യാമറ ..എടുത്തു മെല്ലെ എഴുനേറ്റു ..പിന്നെ ചുറ്റും നോക്കി ..ഇല്ല ഒന്നും കാണുന്നില്ല ..ഞാൻ , .വാതിൽ ലക്ഷ്യമാക്കി വേഗത്തിൽ നടന്നു ..

മുറ്റത്ത് എത്തിയപ്പോഴാണ് ശ്വാസം നേരെ വീണത് ..ഞാൻ നേരെ അവിടെ ക്യാമറയുടെ അടുത്തെത്തി ..അത് ഞാൻ ഓൺ ചെയ്തു വെച്ചിരിക്കുകയാണ് ..അതിൽ എന്തെങ്കിലും പതിഞ്ഞിട്ടുണ്ടോ ..ഞാൻ ക്യാമറ കയ്യിലെടുത്തു ..പരിശോധിച്ചു ..ഇല്ല പ്രത്യകിച്ചു ഒന്നും കാണുന്നില്ല ..പക്ഷെ എന്തോ ഒരു കുഴപ്പം ഉണ്ട് ..ഇടയ്ക്കു ക്യാമറ ചെറുതായി സൂം ആകുന്നുണ്ട് .

.ഞാൻ സൂം ആയ ഭാഗത്തു പോസ് അടിച്ചു ..സൂക്ഷിച്ചു നോക്കി .മുകളിലെത്തെ നിലയിൽ ..ആരോ ഒരാൾ ..നിൽക്കുന്നതുപോലെ നിലാവിൽ ഒരു നിഴൽപോലെ ..നിഴലിന്റെ മുഖം ….ഞാൻ കുറച്ചുകൂടി സൂം ചെയ്തു ..മുഖം വ്യക്തമാവാനായപ്പോൾ ..പെട്ടന്ന് നിഴൽ ഒന്നനങ്ങി .ഞാൻ അയ്യോ എന്നു പറഞ്ഞു ..ക്യാമറ നിലത്തേക്ക് ഇട്ടു ..

നിലത്തു വീണതും അത് ഓഫ് ആയി ..ഞാൻ തലയിൽ കൈവെച്ചു വില്ലയെ ഒന്ന് നോക്കി ..കുറച്ചു സമയം നിന്നു ..പിന്നെ ക്യാമറയും .സ്റ്റാൻഡും ബാഗിൽ വെച്ചു ..തിരിച്ചു മലയിറങ്ങാം ..ഞാൻ മനസ്സിൽ തീരുമാനിച്ചു ..ഞാൻ മെല്ലെ നടന്നു ..കുറച്ചു നടന്നപ്പോൾ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി ..

ഇരുപതാം നൂറ്റാണ്ടിലും ..ഇങ്ങനെ ആരെങ്കിലും അറിഞ്ഞാൽ മാനം പോകും ..ആരും വിശ്വസിക്കില്ല ..ഞാൻ അവിടെ നിന്നു ..ജീവിതത്തിൽ റിസ്ക് എടുക്കുന്നവനെ വിജയിക്കാൻ പറ്റൂ ..എന്നാണ് പപ്പാ എപ്പോഴും പറയാറ് ..ഒരു പക്ഷെ ഇപ്പോൾ സംഭവിച്ചതെല്ലാം ഒരു തോന്നൽ ആയിരിയ്ക്കം ..

ഞാൻ ബാഗ് അവിടെ വെച്ച് ..ഹാൻഡി ക്യാമറയുമായി തിരികെ നടന്നു ..ഹാൻഡി കാം ഓൺ ചെയ്തു ..എന്തു സംഭവിച്ചാലും എല്ലാം ഇതിൽ പകർത്തണം ..ഞാൻ ഡോർ തുറന്നു അകത്തുകയറി ..ഹാൾ ഹെഡ്‌ലാംപിന്റെ വെളിച്ചത്തിൽ നോക്കി …ചുമരിലെ കാട്ടുപോത്തിന്റെയും മാനിന്റെയും തലകൾക്കു ജീവൻ ഉള്ളപോലെ എനിക്ക് തോന്നി ..അവ എന്നെ നോക്കുന്നതുപോലെ ..

ഞാൻ പതിയെ ഹാളിന്റെ നടുവിലുള്ള ..സ്റ്റെയർ കേസിന്റെ അടുത്തേക്ക് നടന്നു അതിലൂടെയാണ് ..ഞാൻ ആരോ മുകളിലേക്ക് കയറി പോകുന്നത് കണ്ടത് ..ഞാൻ പതിയെ സ്റ്റെപ് കയറി ..മരപ്പലകയാണ് ..അതിൽ ചവിട്ടുമ്പോൾ ടെക് ടേക് എന്ന ശബ്ദം ഉയരുന്നുണ്ട് ..

ഞാൻ പടികൾ കയറി ..മുകളിലെത്തി ..ജനൽ ചില്ലയിൽ കുടി നിലാവ് ..അകത്തേക്ക് നന്നായി കടന്നു വരുന്നുണ്ട് ഞാൻ ഹെഡ് ലാംപ് ഓഫ് ചെയ്തു ..അത്യാവശ്യ ഘട്ടത്തിൽ ഉപയോഗിക്കാം അല്ലെങ്കിൽ ഒരു പക്ഷെ ചാർജ് തീർന്നാൽ ബുദ്ധിമുട്ടാവും ,ഒരു നീണ്ട ഇടനാഴിയുണ്ട് ..അതിനപുറത്തെ മുറിയിൽ ആണ് പുറത്തു വെച്ച കാമറയിൽ നിഴൽ കണ്ടത് ..ഞാൻ അവിടം ലക്ഷ്യമാക്കി മെല്ലെ നടന്നു ..ക്യാമറാ ഞാൻ മുന്നിൽ തന്നെ പിടിച്ചു

തണുത്ത കാറ്റ് ..തുറന്നിട്ട ജനൽ ചില്ലയിലുടെ കടന്നു വരുന്നുണ്ട് ..പൈൻ മരങ്ങൾ കാറ്റിൽ മെല്ലെ ഇളകിയാടുന്നു ..ഞാൻ മെല്ലെ നടക്കവേ ..ജനൽ ചില്ലയിലുടെ മുറ്റത്തേക്കു നോക്കി ,നിലാവിൽ ഞാൻ അതുകണ്ടു ..എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല …ഞാൻ ബാഗിൽ വെച്ച ക്യാമറ ..ആരോ എടുത്തു പഴയപോലെ വെച്ചിരിക്കുന്നു ..അത് ..ഞാൻ നടക്കുന്ന ഭാഗത്തേക്ക് തന്നെയാണ് തിരിച്ചു വെച്ചിരിക്കുന്നത് ..

എന്റെ തൊണ്ട വറ്റി വരണ്ടു ..നെഞ്ചിൽ ..പെരുമ്പറ കൊട്ടാൻ തുടങ്ങി ..തിരിച്ചു പോകാം എന്നു മനസ്സിൽ ആരോ പറയുന്നപോലെ ..എന്തായാലും എന്റെ ലക്‌ഷ്യം ..അതിൽ നിന്ന് പിറകോട്ടില്ല ..ഞാൻ മനസ്സിൽ വീണ്ടും ഉറപ്പിച്ചു ..കുട്ടത്തിൽ തള്ളി പറഞ്ഞ ദൈവങ്ങളെ എല്ലാം ഒന്ന് വിളിച്ചു …

ഞാൻ ഇടനാഴിയിലെ പുറത്തോട്ടു തള്ളി നിൽക്കുന്ന മുറിയുടെ അടുത്തെത്തി ..വാതിൽ അടഞ്ഞു കിടക്കുകയാണ് .ഞാൻ വലതു കൈകൊണ്ടു കാമറ പിടിച്ചു ഇടതുകൈകൊണ്ട് വാതിൽ മെല്ലെ തള്ളി തുറന്നു ..തുറന്നതും ഒരു രൂക്ഷ ഗന്ധം ..പുറത്തേക്കു അടിച്ചു ..ഞാൻ അറിയാതെ മുക്ക് പൊത്തിപ്പോയി ..കുറച്ചു സമയം നിന്ന ശേഷം ഞാൻ മുറിയില്ലേക്ക് കാലെടുത്തു വെച്ചു ..മുറിയിൽ ഒരു ഭാഗത്തു നല്ല ഇരുട്ടാണ് ..ജനൽ തുറന്നു കിടക്കുന്നുണ്ട് ..

ഞാൻ നിഴൽ കണ്ട ജനൽ ചില്ലിനടുത്തേക്കു മെല്ലെ നടന്നു ..പെട്ടന്ന് ഇരുട്ടിൽ എന്തോ ..ഇളകിയ പോലെ എനിക്ക് തോന്നി ..വിറയ്ക്കുന്ന കൈകളോടെ ഞാൻ ക്യാമറ അവിടേക്കു തിരിച്ചു പിടിച്ചു ..പെട്ടന്ന് ചുവന്ന രണ്ടു കണ്ണുകൾ ..മെല്ലെ തെളിഞ്ഞു വന്നു ..

ഞാൻ വിറയ്ക്കുന്ന കൈകളോടെ ഹെഡ് ലാംപ് ഓൺ ചെയ്തു ..കത്തുന്നില്ല …ആ രൂപം മെല്ലെ എന്റെയടുത്തേക്കു നീങ്ങി …എന്റെ ശരീരം കിടുകിടാ വിറക്കാൻ തുടങ്ങി ..ഞാൻ കണ്ണടച്ചു പിടിച്ചു ..

“പേടിയാണോ …”

ഒരു നേർത്ത ശബ്ദം ..എന്റെ ചെവിയിൽ വന്നു പതിച്ചു ..ഞാൻ മെല്ലെ കണ്ണ് തുറന്നു .ഒരു സ്ത്രീ രൂപം കുറച്ചു അകലെ ..തിരിഞ്ഞു നിൽക്കുന്നു ..

” എന്തിനാ പേടിക്കുന്നെ .മരണത്തെ ഇത്ര പേടിയാണോ .”

ഞാൻ തിരിച്ചു നിന്നുപോയി .ഒന്നും മിണ്ടാൻ കഴിയുന്നില്ല …നാവു ഇറങ്ങിപോയോ എന്നു സംശയം .രക്ഷപെടാൻ .ഞാൻ ചുറ്റും നോക്കി ….നിലാവിൽ അവളെ ശരിക്കും കാണാം

“ഞാൻ സുന്ദരിയാണോ …”..ആ രൂപം മെല്ലെ തിരിഞ്ഞു ..അതിനു കണ്ണുകൾ ഉണ്ടായിരുന്നില്ല .പകരം കുഴി മാത്രം

“.അയ്യോ …”ഞാൻ അറിയാതെ ഉറക്കെ കരഞ്ഞു പോയി …

“പേടിക്കണ്ട …എന്നെ ഒന്ന് കെട്ടഴിച്ചു വിടുമോ ….”..പെട്ടന്ന് അവളുടെ സ്വരം മാറി ..ഞാൻ കണ്ണടച്ചു തുറന്നപ്പോൾ അവിടെ കാണുന്നില്ല ..മുറിയുടെ ഇരുട്ടിൽ നിന്ന് ഒരു ഞെരുക്കം …ഞാൻ മെല്ലെ ..അവിടേക്കു നടന്നു ..ഞാൻ വിഡിയോ കാമിന്റെ ഡിസ്പ്ലയുടെ വെളിച്ചത്തിൽ ആ കാഴ്ച കണ്ടു ..ഒരു സ്ത്രീയെ കസേരയിൽ ചങ്ങലയിട്ട് കെട്ടിയിരിക്കുന്നു ..അവളുടെ മുടി മുഖത്തേക്ക് വീണിരിക്കുന്നു ..അതുകൊണ്ടു മുഖം വ്യക്തമല്ല ..ചങ്ങല മുറുകി കൈ എല്ലാം മറിഞ്ഞിരിക്കുന്നു

ഞാൻ ..ഒരു നിമിഷം ആലോചിച്ചു ..എന്താണ് യാഥാർഥ്യം മനസ്സിലാകുന്നില്ല ..വേണ്ട ..റിസ്ക് എടുക്കണ്ട ..ഞാൻ പിറകോട്ടു നടന്നു …

“നീയും ..ദുഷ്ടനാണ് …”..അവൾ അലറി കരഞ്ഞു കൊണ്ട് പറഞ്ഞു ..അവളുടെ കരച്ചിൽ ചുമരിൽ തട്ടി അലകളായി ചെവിയിൽ വന്നു പതിച്ചുകൊണ്ടേ ഇരുന്നു ..എന്തു ചെയ്യണം ..അവസാനം ഞാൻ അവളുടെ അടുത്തേക്ക് നടന്നു ..പിന്നെ ചങ്ങല ഓരോന്നായി അഴിഞ്ഞു ..ആദ്യം കാലിലെ ..

അവസാനം കയ്യിലെ …എല്ലാം അഴിഞ്ഞു ഞാൻ മെല്ലെ നിവർന്നു ..പെട്ടന്ന് ഒരു മിന്നൽ ..പിണർ ..മുറിയെ തലോടിക്കൊണ്ട് .മുറ്റത്തേക്ക് …പതിച്ചു …അതിന്റെ വെട്ടത്തിൽ ഞാൻ കണ്ടു …കസേരയിൽ ..സ്ത്രീയല്ലേ പകരം ഒരു അസ്ഥികൂടം ..അസ്ഥികൂടം കെട്ടിയ വെച്ച ചങ്ങലയാണ് ഞാൻ അഴിച്ചത് …

അതോടെ എന്റെ ..ധൈര്യം എല്ലാം ഇല്ലാതായി ..ഞാൻ തിരിഞ്ഞോടി …ഇടനാഴിയിലൂടെ ..ഓടി ഹാളിലെത്തി സ്റ്റെപ് ഞാൻ ഓടിയിറങ്ങി ..പെട്ടന്നാണ് ..കാല് തെറ്റി വീഴുന്നത് ..ഞാൻ പടിയിലൂടെ തലയടിച്ചു ഉരുണ്ടു..താഴെയെത്തി ..ഞാൻ മെല്ലെ മുകളിലേക്ക് നോക്കി ..അവൾ ഉണ്ട് ..മുകളിൽ എന്നെ നോക്കി നിൽക്കുന്നു എന്റെ ബോധം പോവുന്നപോലെ എനിക്ക് തോന്നി ..എന്റെ കണ്ണുകൾ മെല്ലെയടഞ്ഞു ..

നേരം വെളുത്തപ്പോൾ ഹാളിലെ തറയിൽ ആണ് കിടക്കുന്നത് …എന്താണ് സംഭവിച്ചത് ..തലയ്ക്കു വല്ലാത്ത കനം പോലെ ..ശരീരത്തിൽ ..നല്ല വേദന .കൈ പൊട്ടി ചോര ഒലിച്ചു ..കട്ട പിടിച്ചിട്ടുണ്ട് .നെറ്റി തൊട്ടപ്പോൾ നെറ്റിയിലും മുറിവുണ്ട് …ഞാൻ മെല്ലെ എഴുനേറ്റു .കാമറയുമായി പുറത്തേക്കു നടന്നു …

വീട്ടിൽ ചെന്ന് ..ക്യാമറയിലെ മെമ്മറി കാർഡ് ഊരി .ലാപ്പിലേക്ക് കോപ്പി ചെയ്തു ..പിന്നെ ഓൺ ചെയ്തു ..ആദ്യം നോക്കിയത് ..പുറത്തുള്ള ക്യാമറയിലെ ..ദൃശ്യങ്ങൾ ആയിരുന്നു ..വീഡിയോ പ്ളേ ആയി ഒരു മിനിറ്റ് കഴിഞ്ഞപ്പോൾ ..ഓഫ് ആയി ..ഹാൻഡി കാമിൽ ആവട്ടെ ..ഒന്നും ഉണ്ടായിരുന്നില്ല …എല്ലാം ഒരു തോന്നൽ ആയിരുന്നോ ..ആയിരിക്കട്ടെ …പക്ഷെ കൈയ്യിലെ മുറിവ് …പിന്നെ നെറ്റിയിലെ മുറിവ് ….എല്ലാം എങ്ങനെ …?

ഉത്തരം കിട്ടാത്ത .അറിയാത്ത ..ചില കാര്യങ്ങൾ …ഇ ഭൂമിയിൽ ഉണ്ട് ..അതോടൊപ്പം ഇതും ..

Leave a Reply

Your email address will not be published. Required fields are marked *