അമ്മുസേ… നിനക്കു ഈയിടെയായി എന്നോട് ഒട്ടും സ്നേഹം ഇല്ല.. അതെന്ന ഇച്ചായ അങ്ങനെ പറയുന്നത്..”ഇച്ചായനു വെറുതെ തോന്നുന്നത്

രചന : ശിവ

അമ്മുസേ… നിനക്കു ഈയിടെയായി എന്നോട് ഒട്ടും സ്നേഹം ഇല്ല..അതെന്ന ഇച്ചായ അങ്ങനെ പറയുന്നത്..”ഇച്ചായനു വെറുതെ തോന്നുന്നത് ആണ്..അല്ല നിനക്കെന്നോട് പഴയ പോലെ ഇപ്പോൾ സ്നേഹം ഇല്ല… കുറച്ചു ദിവസം ആയി ഇങ്ങനെ ആയിട്ടു..

“ദേ ഇച്ചായ ചുമ്മാ ഓരോന്ന് പറയാതെ ഞാൻ എന്ത് ചെയ്തു ഇച്ചായനു അങ്ങനെ തോന്നാൻ മാത്രം..

“അമ്മുസേ ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തോ.. നിന്നെ വേദനിപ്പിച്ചോ നീ ഇങ്ങനെ പെരുമാറാൻ..ഇച്ചായ എന്താ ഇങ്ങനെ ഒക്കെ പറയുന്നത്.. എന്നെ കൂടി വിഷമിപ്പിക്കാതെ കാര്യം പറ…

അതു പിന്നെ നീ ഇപ്പോൾ എന്താ പഴയത് പോലെ എന്നോട് ഓരോന്നു പറഞ്ഞു വഴക്ക് ഇടാത്തെ?? ഓ അതാണോ കാര്യം.. എന്റെ ഇച്ചായ വെറുതെ എന്നെ ടെൻഷൻ ആക്കി..

“”അതു തന്നെ നിനക്കിപ്പോൾ പഴയത് പോലെ സ്നേഹം ഇല്ലാത്ത കൊണ്ടല്ലേ അത്..
“അയ്യോ എന്റെ പൊട്ടൻ ഇച്ചായ അതുകൊണ്ട് ഒന്നും അല്ല.. ഞാൻ എപ്പോളും വഴക്ക് ഇടുന്ന കൊണ്ട് എന്റെ ഇച്ചായനു എന്നോട് ദേഷ്യം തോന്നും എന്നോർത്തു ആണ്..

” എനിക്കു ദേഷ്യം ഒന്നും തോന്നില്ല നീ മര്യാദക്ക് വഴക്ക് ഇടാൻ നോക്ക്..ശ്ശെടാ ഇത് നല്ല കൂത്ത്‌ ഞാൻ എന്തിനാ ഇച്ചായനോട്‌ ചുമ്മാ വഴക്ക് ഇടുന്നത്..അതൊന്നും എനിക്കു അറിയണ്ട നീ എന്തേലും പറഞ്ഞു വഴക്ക് ഇട്..

ഞാൻ വഴക്ക് ഇടണം എന്ന് ഇച്ചായനു എന്താ ഇത്ര നിർബന്ധം… ഒന്നുല്ല.. സത്യം പറ ഇച്ചായ..

“അതു പിന്നെ പുതിയ കഥ ഒന്നും ആയില്ലേ ചേട്ടാ എന്നു ഗ്രൂപ്പിൽ എല്ലാരും ചോദിക്കുന്നു..

നീ വഴക്കു ഇട്ടാൽ അല്ലെ അതു വെച്ചു സ്റ്റോറി എഴുതി ഗ്രൂപ്പിൽ ഇടാൻ പറ്റുള്ളൂ അതാ.

“ഓ നിങ്ങളുടെ ഒടുക്കത്തെ ഒരു കഥ എഴുത്ത്‌.. നിങ്ങളെ ഇന്നു കൊല്ലും ഞാൻ

അയ്യോ ഞാൻ ചുമ്മാ പറഞ്ഞതാടി..

( അതിനോട് ഇടയ്ക്കു എനിക്കു അടിയും ഇടിയും പിച്ചും മാന്തും ഒക്കെ കിട്ടി … )

“ഡി പൊട്ടി പെണ്ണെ ഞാൻ വെറുതെ പറഞ്ഞതാ നിന്നെ ഒന്ന് ദേഷ്യം പിടിപ്പിക്കാൻ.. അല്ലാതെ ഗ്രൂപ്പിൽ ഇടാൻ ഒന്നും അല്ല..

“നീ ഇങ്ങനെ തൊട്ടാവാടി ആയിട്ട് ഇരുന്നാൽ ബോറാണ്..

” നീ ഓരോന്നു പറഞ്ഞു വഴക്കു കൂടുമ്പോൾ ആണ് അമ്മയോളം എന്നെ സ്നേഹിക്കാനും എന്റെ കാര്യം ശ്രദ്ധിക്കാനും ഒരാൾ ഉണ്ടെന്നു എനിക്കു തോന്നാറു..

“കഷ്ടപ്പാട് നിറഞ്ഞ ഈ ജീവിതത്തിൽ നിന്റെ ഈ കുസൃതിയിലും കുറുമ്പിലും ഒക്കെയാണ് എന്റെ ടെൻഷൻ ഞാൻ മറന്നു പോകുന്നത്…

പ്രേമിച്ചു നടന്നിരുന്നപ്പോൾ തൊട്ടു നീ അങ്ങനെ ആയിരുന്നു.. പെട്ടന്ന് ഒരു ദിവസം തൊട്ട് നീ മാറിപ്പോൾ എനിക്കു എന്തോ നിന്നെ നഷ്ടം ആകുന്ന പോലെ ഒരു തോന്നൽ..

എനിക്കെന്റെ ഈ കാന്താരി പെണ്ണില്ലാതെ ജീവിക്കാൻ പറ്റില്ലന്നെ…

“അയ്യേ എന്റെ തെമ്മാടിയുടെ കണ്ണൊക്കെ നിറഞ്ഞല്ലോ…

എന്റെ ഇച്ചായ എനിക്കെന്റെ ഇച്ചായൻ അല്ലാതെ വേറെ ആരാണ് ഉള്ളത്…

“എപ്പോഴും വഴക്ക് ഇട്ടോണ്ട് ഇരുന്നാൽ ഇച്ചായൻ എന്നെ വെറുത്താലോ എന്നോർത്ത്‌ ആണ് ഞാൻ വഴക്ക് ഇടാതെ ഇരുന്നത്…

ഇങ്ങനെ എന്നും വഴക്കു ഇട്ടിട്ട് ആണ് ദേവുന്റെ ഭർത്താവ് അവളെ ഇട്ടേച്ചു പോയത്..

ഏതു ദേവു..

അതു ഏഷ്യാനെറ്റിലെ സീരിയലിൽ നടന്നത് ആണ് ഇച്ചായ…

“കോപ്പ് നിന്നോട് ഞാൻ പറഞ്ഞിട്ട് ഇല്ലേ കണ്ട ഊള സീരിയൽ ഒന്നും കാണല്ലെന്ന്..

അതു കൊള്ളാം നിങ്ങൾ ഫേസ്ബുക്കിൽ കഥ എഴുതി കണ്ട പെണ്ണുങ്ങളെയും പഞ്ചാര അടിച്ചു നടക്കുന്നതിന്നു ഒരു കുഴപ്പോം ഇല്ല ഞാൻ സീരിയൽ കാണുന്നത് ആണോ പ്രശ്നം അത് കൊള്ളാല്ലോ…

നിങ്ങളുടെ പഞ്ചാരയടി കുറച്ചു കൂടുന്നുണ്ട് ഞാൻ കാണുന്നില്ല എന്നു വിചാരിക്കണ്ട.. എന്നേലും ഞാനാ കൈ തല്ലി ഒടിക്കും.. പിന്നെ നിങ്ങൾ കഥ എഴുതുന്നത് എനിക്കൊന്നു കാണണം…

നീ കണ്ടോടി ഒരു കുഴപ്പോം ഇല്ല..

(കർത്താവെ ഇതിപ്പോൾ വെറുതെ ഇരുന്ന പട്ടിയുടെ വായിൽ കോലു ഇട്ടു കുത്തി കടി മേടിക്കും പോലെ ആയല്ലോ..മര്യാദക്കു
ഇരുന്നതാ അവൾ ) ..

ഇതാണ് ഞങ്ങളുടെ ജീവിതം.. സ്നേഹം കൊണ്ടുള്ള കൊച്ചു കൊച്ചു വഴക്കും പിണക്കവും ഇണക്കവും നിറഞ്ഞ ജീവിതം.. ഇതൊക്കെ ഇല്ലേ പിന്നെ ജീവിതത്തിൽ ഒരു രസവും കാണില്ല

Leave a Reply

Your email address will not be published. Required fields are marked *