നിനക്ക് അത്രക്ക് ധൈര്യം ഉണ്ടോ എന്നെ പ്രേമിക്കാൻ.. ഞാൻ ആരുടെ പെങ്ങളാണെന്ന് അറിയാമോ”……. മുഖത്തിനു നേരെ കൈ നീട്ടി കാർത്തു അങ്ങനെ ചോദിച്ചപ്പോൾ കണ്ണൻ ഒന്നു പതറിപ്പോയി

നിനക്ക് അത്രക്ക് ധൈര്യം ഉണ്ടോ എന്നെ പ്രേമിക്കാൻ.. ഞാൻ ആരുടെ പെങ്ങളാണെന്ന് അറിയാമോ”…….
മുഖത്തിനു നേരെ കൈ നീട്ടി കാർത്തു അങ്ങനെ ചോദിച്ചപ്പോൾ കണ്ണൻ ഒന്നു പതറിപ്പോയി.”ആരുടെ പെങ്ങളായാൽ എനിക്കെന്ത്.നീയെന്താ പെണ്ണ് തന്നെയല്ലേ”കണ്ണനും വിട്ടുകൊടുത്തില്ല….മൂർച്ചയേറിയൊരു നോട്ടമായിരുന്നു കാർത്തുവിന്റെ മറുപടി.കുറച്ചു നേരമങ്ങനെ പോരുകോഴികളെപ്പോലെ നോക്കി നിന്നിട്ട് ഇരുവരും എതിർ ദിശയിലേക്ക് നടന്നു….

“കണ്ണാ നീയെന്തിനുള്ള പുറപ്പാടാണ്… അവൾ ആരാണെന്ന് അറിയാമോ?… നി അവളെ തടഞ്ഞു നിർത്തി ഇഷ്ടമാണ് എന്നൊക്കെ പറയുന്നതിനു മുമ്പ് അവൾ ആരെന്ന് നീ അറിഞ്ഞിരിക്കണം….കണ്ണന്റെ മൗനം കണ്ടിട്ട് ദീപു വീണ്ടും തുടർന്നു…”നിനക്ക് ശരിക്കും അവളോട് പ്രേമമാണോ…. അതോ ദേഷ്യമാണോ”എനിക്കൊന്നും മനസിലാകുന്നില്ല…. …. “തന്റെ ചങ്ക് ദീപുവിന്റെ സംശയം കേട്ടപ്പോൾ കണ്ണൻ പറഞ്ഞു !.”പകയാടാ…… തീർത്താൽ തീരാത്ത കൊടും പക…”

“പകയോ…… അവളോടോ…. എന്തിനാ……. നീയവളെ ഇപ്പോളല്ലേ കാണുന്നത്…..”ദീപു അവന്റെ ഉണ്ടക്കണ്ണുകൾ പുറത്തേക്ക് തള്ളിക്കൊണ്ട് ചോദിച്ചു…….. “അവളോട് അല്ല അവളുടെ ഏട്ടൻ ശ്രീധരനോട് ആണ് എനിക്കു “പക”…… എന്റെ കുടുംബം നശിപ്പിച്ചു. എന്റെഅപ്പനെ കിടപ്പിലാക്കി. കൊച്ചി കണ്ട ഏറ്റവും വലിയ കൊട്ടേഷൻ ലീഡർ ആയിരുന്നു എന്റെ അപ്പൻ.കൊടും ക്രൂരതകൾ എന്റെ അപ്പൻ ചെയ്തിരുന്നെങ്കിലും ഞാൻ അപ്പന്റെ മകനല്ലാതാകുന്നില്ല.അവളിലൂടെ ഞാനവന്റെ കുടുംബം നശിപ്പിക്കും..”

കണ്ണന്റെ കണ്ണുകൾ ചുവന്നു വരുന്നത് കണ്ടപ്പോൾ ദീപു അന്തംവിട്ട് നിന്നു..കോളേജ് ക്യാന്റീനിൽ പോയി എന്തെകിലും കഴിക്കാം എന്നും പറഞ്ഞു ദീപു അവിടെ നിന്നും നടന്നു……കോളേജ് ക്യാന്റീനിൽ ചായക്കും ഉഴുന്നുവടക്കും ഓർഡർ ചെയ്തിട്ട് ഇരുവരും മേശക്കു ചുറ്റുമിരുന്നു.അവരെ കണ്ടിട്ടാണു ഡാനി അങ്ങോട്ട് വന്നത്…അപ്പോഴേക്കും ചായയും ഉഴുന്നുവടയും മേശപ്പുറത്ത് എത്തിയിരുന്നു… ഇരുവരും അത് എടുത്തു കഴിച്ചു കൊണ്ടിരുന്നു..” എന്തിനാടാ കാർത്തുവിനോട് അനാവശ്യം പറഞ്ഞത് …”പറഞ്ഞതും ഡാനി കൈവീശിയൊന്നു പൊട്ടിച്ചു.കുടുച്ചു കൊണ്ടിരുന്ന ചായ ഗ്ലാസുമായി കണ്ണൻ പിന്നിലേക്ക് മറിഞ്ഞു…താഴെ നിന്നും ചാടിയെഴുന്നേറ്റ കണ്ണൻ ഡാനിയുടെ നെഞ്ചിൽ ചവുട്ടിയാണ് മറുപടി നൽകിയത്…ശക്തമായ താഡനമേറ്റ് കുറച്ചു അകലേക്ക് ഡാനി തെറിച്ചു വീണു….ശ്വാസം വിലങ്ങിയ ഡാനിയെ കോളറിൽ പിടിച്ചു പൊക്കി കണ്ണൻ പറഞ്ഞു…

“നിന്നെക്കാട്ടിൽ വലിയ തെമ്മാടിയാ ഞാൻ. എനിക്കിഷ്ടമുളളത് ഞാൻ ചെയ്യും‌‌..ചോദിക്കാന്‍ ഇനി വന്നാൽ നിന്റെ മുട്ടുകാലു തല്ലിയൊടിച്ചിടും..ഇനിയൊരു വാണിംഗ് ഉണ്ടാകില്ല….”ദീപുവിനെയും കൂട്ടി കണ്ണൻ പെട്ടെന്ന് അവിടെ നിന്നിറങ്ങി.ഇരുവരും കോളേജിലെ അവസാന പി.ജി വിദ്യാർത്ഥികളാണ്.തന്റെ അപ്പനെ കിടപ്പിലാക്കിയ ഇപ്പോഴത്തെ കൊച്ചി കൊട്ടേഷൻ ലീഡർ ശ്രീധരനോട് പ്രതികാരം ചെയ്യാനാണു കണ്ണന്റെ തീരുമാനം.

അതിനവൻ കണ്ട എളുപ്പമാർഗ്ഗം കാർത്തുവിലൂടെ പ്രതികാരം ചെയ്യാനാണ്.അതിനായിട്ട് തന്നെയാണ് വേറൊരു കോളേജിൽ നിന്നും ടിസി വാങ്ങി ഇവിടെ ചേർന്നത്….വണ്ടി പാർക്കിൽ നിന്നും എടുക്കുമ്പോൾ ആണ് അവൾ അങ്ങോട്ടു വരുന്നത് കണ്ണൻ കണ്ടത്….എനിക്ക് നിന്നോടുള്ള ഇഷ്ടം ഞാൻ നിന്റെ മുഖത്തു നോക്കിയാണ് പറഞ്ഞത്. എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ എന്റെ അടുക്കൽ പറയണം.അല്ലാതെ മറ്റൊരുത്തനെ പറഞ്ഞുവിട്ട് തല്ലിക്കുന്നതല്ല കാര്യം… നിനക്ക് ഇവിടെ ഒരു പേരുണ്ടല്ലോ അതു കളയണോ….. നീയല്ലേ ഇവിടത്തെ ഹീറോയിൻ”…….

അവൻ വണ്ടി എടുത്തുപോയപ്പോൾ എന്തിനോ അവളൊന്നു പുഞ്ചിരിച്ചു…….”എന്താടി കവിൾ ചുവന്നലോ…..ഒരു… കള്ളച്ചിരിയും….”കൂട്ടുകാരി ..നിമിയാണ്…….ഒന്നുമില്ല……ഞാൻ പോവാ എന്നും പറഞ്ഞു കാർത്തു വേഗം വണ്ടി എടുത്തു പോയി…..കാർത്തു വീട്ടിൽ ചെന്നുകയറുമ്പോൾ തന്നെ ഡാനി നില്ക്കുന്നത് കണ്ടു… അവൾക്കു മനസിലായി എല്ലാം ഇവിടെ അവൻ അറിയിച്ചുകഴിഞ്ഞു.

ഏട്ടന്റെ കുട്ടുകാരന്റ അനിയൻ വൃത്തികെട്ടവൻ എന്നും മനസ്സിൽ വിചാരിച്ചു അകത്തു കയറുമ്പോഴേക്കും …
“ആരാ മോളെ അവൻ”…… ഏട്ടന്റെ ശബ്ദം.എനിക്ക് ഒന്നും അറിയില്ല ഏട്ടാ ഇവൻ ക്യാന്റീനിൽ എന്റെ പേരും പറഞ്ഞു ആരോടോ അടികൂടി എന്നു ഞാനും കെട്ടു…”

“എന്താ ഡാനി ഉണ്ടായത് അവിടെ നിനക്ക് ആരോടെങ്കിലും ദേഷ്യം ഉണ്ടെങ്കിൽ എന്തിനാ എന്റെ പേര് പറഞ്ഞു തല്ലു കുടുന്നത് ഞാൻ ഒരു പെൺകുട്ടി അല്ലെ…എനിക് ഒരു പ്രശ്നമുണ്ടെങ്കിൽ എന്റെ ഏട്ടനോട് ഞാൻ പറയും അല്ലാതെ നി എന്തിനാ വെറുതെ………. ഏട്ടൻ ഒന്നു പറ ഇവനോട് എന്റെ പേരുകളയരുതെന്ന്….എന്റെ സംസാരത്തിൽ ഡാനി വായും പൊളിച്ചുനിൽകുന്നതും ഏട്ടന്റെ മുഖം മാറുന്നതും ഞാൻ ഇടം കണ്ണിട്ടു കണ്ടു

അപ്പൊ ഓക്കേ.ഇനി ഇവിടെ നിന്നും മുങ്ങിയേക്കാം…ഡാനി പതിയെ അവിടെ നിന്നും വലിഞ്ഞു…കിടന്നപ്പോൾ അറിയാത്ത കണ്ണന്റെ കാര്യം ഓർമ്മ വന്നപ്പോൾ അറിയാതെ അവൾ ഒന്നു ചിരിച്ചു…….അടുത്ത ദിവസം കോളേജിന്റെ ഗേറ്റ് കടന്നു ഉള്ളിൽ കയറുമ്പോഴേക്കും… ഒരു വിളി ….”കാർത്തു…. ഒന്നു നിൽക്കാമോ….. ”

“എന്താ ദീപു….. “അവനു നിന്നെ ഒരുപാട് ഇഷ്ടമാണ്. അവന്റെ സ്വഭാവം ഇങ്ങനെയാണ് … ഇങ്ങനെ അവനു പറയാൻ അറിയൂ….. നീ ആലോചിച്ചു മറുപടി പറഞ്ഞാൽ മതി…… “ദീപു പോവല്ലേ എനിക്ക് ഒന്നും ആലോചിക്കാൻ ഇല്ല എനിക്കും ഇഷ്ടമാണ് എന്നു പോയി പറഞ്ഞോ”… ദീപു സന്തോഷം കൊണ്ട് ഓടി പോകുന്നത് നോക്കി നിന്നപ്പോഴും അവളുടെ മുഖത്തു ആ പുഞ്ചിരി ഉണ്ടായിരുന്നു…….

“അളിയാ ചിലവ് ചെയ്യണം വാ വണ്ടിയെടുക്കാം ഇന്ന് ഫുൾ നിന്റെ ചിലവ് ആണ് മോനെ”…..”എടാ നി ഒന്നു നിലത്തു നില്കുന്നുണ്ടോ” എന്താ കാര്യം…..കണ്ണന്റെ ശബ്ദം മാറിയപ്പോൾ ദീപു ഒന്നു അടങ്ങി….”മോനെ ഞാൻ അവളോട് പോയി സംസാരിച്ചു അവൾക്കു നിന്നെ ഇഷ്ടമാണ്” എന്നു പറഞ്ഞു…
അതിനു നീ എന്തിനാ ഇങ്ങനാ കിടന്നു തുള്ളുന്നത് എനിക്ക് കെട്ടാൻ ഒന്നും അല്ലല്ലോ….

കണ്ണൻ പറഞ്ഞു അവസാനിപ്പിക്കുന്നതിനു മുൻപ് തന്നെ ദീപു പറഞ്ഞു” അത് കൊണ്ട് തന്നെയാണ് എനിക്ക് ഇത്ര സന്തോഷം….. ഹഹാ ഹ……. “കണ്ണൻ അവന്റെ മുഖതേക്ക് മനസിലാകാത്ത പോലെ ഒന്നു നോക്കി….”നീ നോക്കുക ഒന്നും വേണ്ട….. നീ അവളെ കൊണ്ടുപോയി നിന്റെ കാര്യം കഴിഞ്ഞ് വേണ്ടാന്നു വെക്കുമ്പോൾ എനിക്ക് വേണം ഒരു പ്രാവശ്യമെങ്കിലും…. ”

അപ്പോൾ…. ദീപുവിനെ മുഖം കണ്ടപ്പോൾ ചെന്നായയുടെ മുഖം പോലെ തോന്നി കണ്ണന്…….”ഹലോ……. ഞാൻ കണ്ണൻ ആണ്….. ദീപു വന്നു ഒരു കാര്യം പറഞ്ഞു ശരിയാണോ എന്നറിയാൻ വിളിച്ചതാണ്……”” മ്മ്……”ഹലോ എന്താ ഒന്നും പറയാത്തത് മൂളൽ മാത്രം ഉള്ളൂ എന്തായാലും ഞാൻ ക്യാന്റീനിൽകാത്തിരിക്കുന്നുണ്ടാകും അങ്ങോട്ടു വരുമോ….. ഹലോ….. ഞാൻ കാത്തിരിക്കും…… By…… ”
ഫോൺ കട്ട്‌ ചെയിതപ്പോൾ അവനു സംശയം ആയി അവൻ തന്നെ കളിപ്പിച്ചതാകുമോ…..

എന്തായാലും ക്യാന്റീനിൽ പോയി ഇരിക്കണം നോക്കാമല്ലോ……..

ഒരുപാട് പ്രാവശ്യം വന്നിട്ടുണ്ടെങ്കിലും ക്യാന്റീനിൽ അവനിരിക്കുന്നത് കണ്ടപ്പോൾ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു…..ഞാൻ ലേറ്റ് ആയില്ലല്ലോ എന്നും ചോദിച്ചു അവന്റെ മുന്നിൽ അവൾ വന്നിരുന്നപ്പോൾ അവൻ തല ഉയർത്തി അവളെ ഒന്നു നോക്കി ചിരിച്ചു………..അങ്ങനെ അവരുടെ പ്രണയം ക്യാമ്പസിൽ പാട്ടകാൻ അധികസമയം വേണ്ടി വന്നില്ല….”കാർത്തു……..”

ഏട്ടന്റെ വിളി കേട്ടപ്പോൾ തന്നെ അവൾക്കു അപകടം തോന്നി താഴേക്ക് വന്നപ്പോൾ. ഇത്രയും ദേഷ്യം പിടിച്ചു ഏട്ടനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല……
നിനക്ക് ആരോടെങ്കിലും സ്‌നേഹം ഉണ്ടെങ്കിൽ അത് ഈ വീട്ടിൽ ഉള്ളവരോട് മാത്രം ആയിരിക്കണം….. മനസിലായല്ലോ അല്ലേ…”

അവൾ ഒന്നും പറയാതെ മെല്ലെ തല ഉയർത്തി നോക്കിയപ്പോൾ ആണ് ഡാനിയെ കണ്ടത്…..പിറ്റേന്ന് കോളേജിൽ പോകാൻ ഇറങ്ങിയപ്പോൾ ഞാനും വരാം നിന്റെ ഒപ്പം എന്നും പറഞ്ഞു ഏട്ടൻ അടുത്തു വന്നു അവൾക്ക് കൂടെ പോകാൻ മാത്രമേ കഴിയുമായിരുന്നുള്ളൂമുന്നിലും പിന്നിലും ആയി കാറുകൾ വരുന്നത് കണ്ടപ്പോൾ തന്നെ ദീപു പറഞ്ഞു അളിയാ ഇതു നിനക്കുള്ള പണിയാണ് ഓടിക്കോ എന്നു പറഞ്ഞതും അവൻ ഓടിയതും ഒപ്പം അയിരുന്നു…..

“നീ ആണോടാ കണ്ണൻ….. ഇവൾ എന്റെ പെങ്ങൾ ആണ്…..ഇവളുടെ പിന്നാലെ നടക്കാൻ നിനക്ക് എങ്ങനെ ധൈര്യം വന്നു..”കാറിൽ ഇരുന്നു കൊണ്ട് ശ്രീധരനത്രയും പറഞ്ഞപ്പോഴേക്കും
ഏട്ടാ എന്നുള്ള അവളുടെ വിളിയിൽ അയാൾ നിർത്തി…..”പോകാം”.. അയാൾ പറഞ്ഞപ്പോൾ അവൾ അവനെ ഒന്നു നോക്കി .അപ്പോൾ അവളുടെ ചുണ്ടിൽ ആ പുഞ്ചിരി ഇല്ലയിരുന്നു……..

**********************
“എന്താ കാർത്തു നീ ഇപ്പോൾ എവിടെയാണ് ദീപുവിന്റെ സംസാരം കേട്ടപ്പോൾ ആണ് കണ്ണൻ അവനെ നോക്കിയത്….അപ്പോഴേക്കും അവൻ ഫോൺ അവനു കൊടുത്തു….”മോളെ നീ എവിടെയാ ഞാൻ ഇപ്പോൾ വരണോ…. …… ഞാൻ വരാം ഇപ്പോൾ വരാം”അവൻ സംസാരിച്ചു കൊണ്ട് എഴുന്നേൽക്കുന്നത് കണ്ടപ്പോൾ ദീപുവും ഒപ്പം എഴുന്നേറ്റു അവന്റെ പിറകെ പോയി…..

” എടാ നീ കാർ എടുത്തുവേഗം വാ ഇന്ന് നമ്മുടെ എല്ലാ പ്ലാനുകളും നടക്കും അവൾ വീട്ടിൽ നിന്നും ഇറങ്ങിെത്രെഅവർ ഇവിടം വിട്ട് പോകാൻ പാടില്ല…. അതിനു മുൻപ് അവരെ പിടിക്കണം എന്നു പറഞ്ഞു കൊണ്ട് ഇതറിഞ്ഞ ശ്രീധരൻ അവരെ തിരക്കിയിറങ്ങികാറിൽ തന്റെ തോളിൽ തല വച്ചു കിടക്കുന്നു കാർത്തുവിന്റെ മുഖത്തു നോക്കിയപ്പോൾ കണ്ണന്റെ മനസ്സിൽ എന്തൊക്കെയോ മിന്നിമറഞ്ഞു

“അവൻ ഒറ്റയൊരുത്തൻ ആണ് ഞങ്ങളെ ഈ ഗതിയിലാക്കിയത് എല്ലാ സമ്പത്തുകളും നശിച്ചതും അച്ഛൻ ഒരു ഭ്രാന്തനെപ്പോലെ ആവാനും കാരണം അവനാണ് ഓർമ്മ വച്ചപ്പോൾ മുതൽ അമ്മയുടെ വാക്കുകൾ
ഇതാണ് അതുകൊണ്ടാണ് ഇവളുടെ ഏട്ടനോട് ഇത്രയും പക എന്നിൽ ഉണ്ടാക്കിയത്…. ”

അന്ന് മുതൽ മനസ്സിൽ ഉള്ളതാണ് അയാളുടെ കുടുംബം നശിപ്പിച്ചു നാണം കെടുത്തണം അവനേയും ഒരു ഭ്രാന്തൻ ആക്കണം അപ്പോൾ ആണ് തന്റെയും പക അടങ്ങൂ സമാധാനാം ഉണ്ടാകു.പെട്ടന്ന് കാർ നിർത്തി. ദീപു വിളിച്ചു. ഇവിടെ ഇറങ്ങാം രണ്ടാളും എഴുന്നേറ്റു വായോ …ദീപു വാതിൽ തുറക്കാൻ പോയി ….
സ്ഥലം എത്തി വായോ അവളെ വിളച്ചപ്പോൾ ഇതവിടെയാ കണ്ണാ എന്നും ചോദിച്ചു അവൾ പുറത്തിറങ്ങി.

അത് ഒരു വീടായിരുന്നു മെല്ലെ അകത്തേക്ക് കയറുമ്പോൾ അവൾക്കു മനസിലായി അധികം പഴക്കമൊന്നും ഇല്ലാത്ത ഒരു വീട് ഇതാരുടെയാ അവൾ ചോദിച്ചപ്പോൾ ദീപുവാണ് മറുപടി പറഞ്ഞത് എന്റ ഒരു ബന്ധത്തിൽ ഉള്ള ആന്റിയുടെയാണ് അവരുടെ മകന്റെ ഒപ്പം അവർ പുറത്ത് ആണ് ഇതിന്റെ ചാർജ് എനിക്കാണ്…

ഹോട്ടലിൽ നിന്നും ഭക്ഷണം വരുത്തി കഴിച്ചു കഴിഞ്ഞപ്പോൾ അവളെ കിടക്കാൻ പറഞ്ഞയച്ചു രണ്ടാളും കൂടി ചില തയാറെടുപ്പുകൾ നടത്തി.റൂമിലേക്കു കയറിവന്നപ്പോൾ തന്നെ മദ്യത്തിന്റെ രൂക്ഷഗന്ധം അവൾക്കു അനുഭവപ്പെട്ടു.”എന്താ നിന്റെ പരുപാടി നല്ല ഫോമിൽ ആണല്ലോ വരുന്നത്…. “എന്ന് അവൾ ചോദിച്ചപ്പോൾ അവൻ ഉറക്കെ ഉറക്കെ ചിരിച്ചു….

“നീ എന്താടി വിചാരിച്ചത് ഞാൻ നിന്നോടുള്ള പ്രേമം മൂത്താണ് നിന്നെയും കൊണ്ടുവന്നത് എന്നോ…. ഹഹഹ
അവൻ വീണ്ടും ഉറക്കെ ചിരിച്ചുകൊണ്ട് അവളുടെ തോളിൽ പിടിച്ചു തള്ളികൊണ്ട് പറഞ്ഞു ഇപ്പോൾ നിന്റെ ഏട്ടൻ നിന്നെ കാണാതെ ഭ്രാന്തനെപ്പോലെ പരക്കംപായുക യാവും നാളെ അവന്റെ മുന്നിൽ എല്ലാം നഷ്ടപ്പെട്ട നിന്നെ കൂടി കണ്ടാൽ അവൻ ഒരു ഭ്രാന്തൻ ആകും അതിനു വേണ്ടിയാണ് ഞാൻ നിന്റെ പിന്നാലെ സ്നേഹമാണെന്നും പറഞ്ഞുനടന്നത്…”

അവൻ വീണ്ടും ചിരിച്ചുകൊണ്ട് അവളുടെ മുഖത്തു നോക്കിയപ്പോൾ അവളുടെ മുഖത്തു ആ പുഞ്ചിരി ഉണ്ടായിരുന്നുഅവൻ ഒന്ന് ഞെട്ടി .ചിരിക്കുന്നോ അവൾ അവനെ സൂക്ഷിച്ചു നോക്കി”എന്താടാ നീ നോക്കുന്നത് നീ എന്റെ പിന്നാലെ വന്നപ്പോൾ ഞാനും നിന്നു തന്നത് ആണ്. നിന്നെ ഇതുപോലെ ഒറ്റക്കു കിട്ടാൻ. “അവൾ തുടർന്നുനീ ഒരു രേഷ്മയെ അറിയുമോ നീയും നിന്റെ കൂട്ടുകാരൻ റോയ് യും ചെർന്നു നശിപ്പിച്ചു കൊന്നു കളഞ്ഞ ഒരു പെൺകുട്ടിയെ. എന്റെ കൂട്ടുകാരിയായിരുന്നു അവൾ .മരിക്കുന്നതിന് മുൻപ് നിന്റെയും അവന്റെയും പേര് എന്നോട് പറഞ്ഞിരുന്നു അവളുടെ ശവമടക്കിന് നീ വന്നപ്പോൾ മുതൽ നിന്റെ പിന്നാലെയുണ്ട് ഞാൻ.

എന്നവൾ പറഞ്ഞു നിർത്തിഅവൻ അവളുടെ മുഖത്തേക്കു സൂക്ഷിച്ചു നോക്കിയപ്പോൾ അവളുടെ മുഖത്തു ആ പുഞ്ചിരി ഉണ്ടായിരുന്നു.നീ എന്നെ എന്തു ചെയ്യാനാടി…..””ഡാ ദീപു ഇങ്ങോട്ട് വായോ ഇവിടെ ഒരുത്തി എന്നെ ട്രാപ്പിൽ അക്കിയത്രേ….. ഹഹഹ ….”നിറഞ്ഞ പുച്ഛം ആയിരുന്നു അപ്പോൾ അവന്റെ മുഖത്ത് പക്ഷെ ദീപു വന്നപ്പോൾ അവന്റെ പുച്ഛം ഇല്ലാതായി.

അവന്റെ കയ്യിൽ ദീപുവും രേഷ്മയും കാർത്തുവും നിൽക്കുന്ന ഫോട്ടോ ആയിരുന്നു അതിനു കാരണം.”അതേടാ ഞങ്ങൾ പ്ലാൻ ചെയ്തതാണ് നിന്നെ ഇവിടെ കൊണ്ടുവരാൻ. കണ്ടതെല്ലാം നിനക്ക് ഇവളോട് ഉള്ള പക മനസിലായപ്പോൾ ഞങ്ങൾ ഉണ്ടാക്കിയ പ്ലാൻ.””അങ്ങനെ നീ മാത്രം ജയിച്ചു ജീവിക്കാൻ ഞങ്ങൾ സമ്മതിക്കില്ല അത്രയ്ക്ക് ജീവനായിരുന്നു ഞങ്ങൾ മൂന്നുപേരും…അപ്പോഴേക്കും കാർത്തു കണ്ണന്റ അടുത്തു വന്നു ഒരു ഇഞ്ചക്ഷൻ വച്ചു ദീപുവിന്റെ മുഖത്തു നോക്കി നിന്ന കണ്ണന് തടുക്കാൻ കഴിയുന്നതിനു മുൻപ് അത് അവന്റെ ശരീരത്തിലേക്ക് ഇറക്കി അവർ രണ്ടാളും മെല്ലെ പുറത്തിറങ്ങി നടന്നു “അപ്പോഴും അവളുടെ ചുണ്ടിൽ ആ പുഞ്ചിരി ഉണ്ടായിരുന്നു “….

രചന :അക്ബർ ഷൊറണ്ണൂർ

പാപം ചെയ്തവൻ അനുഭവിക്കണം “”ഒരാളും
അനുവാദമില്ലാതെ ഒരു പെണ്ണിന്റെയും ദേഹത്തു കൈവെക്കരുത്””

Leave a Reply

Your email address will not be published. Required fields are marked *