9000 കോടി രൂപ പറ്റിച്ച് മുങ്ങിയ വിജയ് മല്യയെ പോയി ആദ്യം അറസ്റ്റ് ചെയ്യ്, എന്നിട്ടാകാം എന്റെ 260 രൂപ’.

ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് പിടികൂടിയ സ്ത്രീയുടെ പ്രതികരണം റെയില്‍വേ പൊലീസിനെയും കോടതിയെയും ഞെട്ടിച്ചു. പിഴയടക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ സ്ത്രീ പറഞ്ഞത് ഇങ്ങനെ ‘ 9000 കോടി രൂപ പറ്റിച്ച് മുങ്ങിയ വിജയ് മല്യയെ പോയി ആദ്യം അറസ്റ്റ് ചെയ്യ്, എന്നിട്ടാകാം എന്റെ 260 രൂപ’.

മുംബൈയിലെ ഭുലേശ്വര്‍ സ്വദേശിനിയും രണ്ടു കുട്ടികളുടെ അമ്മയുമായ പ്രേംലത ബന്‍സാലിയാണ് ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് പൊലീസിന്റെ പിടിയിലായത്. ഞായറാഴ്ച മഹാലക്ഷ്മി സ്‌റ്റേഷനില്‍ വച്ചാണ് ലേഡി ടിക്കറ്റ് ചെക്കര്‍ പ്രേംലതയെ പിടികൂടിയത്. തുടര്‍ന്ന് 260 രൂപ പിഴ അടക്കാന്‍ ആവശ്യപ്പെട്ടെങ്കിലും പ്രേംലത അതിന് തയ്യാറായില്ല.

കോടതിയില്‍ ഹാജരാക്കിയപ്പോഴും പ്രേംലത തന്റെ നിലപാട് മാറ്റിയില്ല. ആദ്യം വിജയ് മല്യയെ പോയി പിടിക്ക്. എന്നിട്ട് അയാള്‍ കൊടുക്കാനുള്ള 9000 കോടിയിലധികം പണം പിടിച്ചെടുക്കണമെന്നും പ്രേംലത ആവശ്യപ്പെട്ടു. പിഴയടക്കാന്‍ തയ്യാറല്ലെന്നും പകരം ഏഴ് ദിവസം ജയിലില്‍ കഴിയാമെന്നും അവര്‍ കോടതിയെ അറിയിക്കുകയായിരുന്നു. — with Tp Sadanandan.

Leave a Reply

Your email address will not be published. Required fields are marked *