ഉരുള്‍പൊട്ടല്‍ ജീവനെടുത്തത് അച്ഛനുമമ്മയും തിരികെ വിളിക്കാനിരിക്കെ..!

ഉരുള്‍പൊട്ടല്‍ ജീവനെടുത്തത് അച്ഛനുമമ്മയും തിരികെ വിളിക്കാനിരിക്കെ..!കോട്ടക്കുന്നിലുണ്ടായ ഉരുള്‍പൊട്ടലിലെ ഗീതുവിന്റെയും ഒന്നരവയസ്സുകാരന്‍ മകന്റെയും വേര്‍പാടിന്റെ ഞെട്ടലിലാണ് ഭര്‍ത്താവ് ശരത്തും മാതാപിതാക്കളും. പിണങ്ങി നിന്ന മാതാപിതാക്കള്‍ തിരിച്ചുവിളിക്കാനിരിക്കെയാണ് മകളും ചെറുമകനും യാത്രയായത്. ജീവനറ്റ മകളോടൊപ്പം തങ്ങള്‍ക്ക് ഒരിക്കല്‍പോലും താലോലിക്കാന്‍ കഴിയാതെ വന്ന ഒന്നരവയസ്സുകാരന്‍ പേരമകനും മരണപ്പെട്ടതിറഞ്ഞ മാതാപിതാക്കളുടെ നെഞ്ചകം പിളരുകയാണ്.കോട്ടക്കുന്ന് മണ്ണിനു അടിയില്‍ നിന്നും ഗീതുവിന്റെയും ഒന്നര വയസ് ഉള്ള മകന്‍റെയും മൃതദേഹം പുറത്തു എടുത്തത്‌ അറിഞ്ഞു മോങ്ങം സ്വദേശികള്‍ ആയ അമ്മ ബിന്ദുവും പിതാവ് ഗംഗാധരന്‍റെയും നെഞ്ചകം പിളരുക ആയിരുന്നു.ഗീതു ശരത് തമ്മില്‍ വിവാഹം നടന്നത് രണ്ടു വര്‍ഷം മുന്പ് ആയിരുന്നു.കോട്ടക്കുന്ന് ചെരുവില്‍ ആയിരുന്നു താമസം.ഇരുവരും പ്രണയിച്ചായിരുന്നു വിവാഹിതരായത്.വിവാഹത്തിന് ഗീതുവിന്റെ വീട്ടുകാര്‍ക്ക് എതിര്‍പ്പ് ഉണ്ടായിരുന്നു.ഉരുള്‍പൊട്ടല്‍ ജീവനെടുത്തത് അച്ഛനുമമ്മയും തിരികെ വിളിക്കാനിരിക്കെ..!

Leave a Reply

Your email address will not be published. Required fields are marked *