ഫയര്‍ ഫോഴ്സ് നിരാശരായ സ്ഥലത്ത് മത്സ്യ തൊഴിലാളികള്‍ രക്ഷകരായി !

ഫയര്‍ ഫോഴ്സ് നിരാശരായ സ്ഥലത്ത് മത്സ്യ തൊഴിലാളികള്‍ രക്ഷകരായി !കേരളത്തിന്റെ സൈന്യം വീണ്ടും അത്ഭുതം ഉണ്ടാക്കുന്നു.ദുര്‍ഘടമായതിനെ തുടര്‍ന്ന് ഫയര്‍ ഫോഴ്സ് ഉപേക്ഷിച്ചു പോയ ദൌത്യം മത്സ്യ തൊഴിലാളികള്‍ ഏറ്റെടുത്തു കൊണ്ട് വിജയിപ്പിച്ചു.കണ്ണൂര്‍ ജില്ലയില്‍ മഴ ഏറ്റവും കൂടുതല്‍ നാശം വിതച്ച ശ്രീ കണ്ടാപുരത്ത് മൂന്നു ദിവസത്തെ ഭക്ഷണവും വെള്ളവും ഇല്ലാതെ കുടുങ്ങി കിടന്നവരെ മത്സ്യ തൊഴിലാളികള്‍ രക്ഷിച്ചു കൊണ്ട് കരക്ക്‌ എത്തിച്ചു.ശക്തമായ കാറ്റും ഒഴുക്കും കാരണം രണ്ടു ദിവസമായി ഇവരുടെ അടുത്ത് ചെല്ലാന്‍ ആയില്ല,അന്യ സംസ്ഥാന തൊഴിലാളികള്‍ ആയിരുന്നു ഇവടെ കുടുങ്ങിയത്.കണ്ണൂരില്‍ നിന്നും മത്സ്യ തൊഴിലാളികള്‍ ബോട്ടുമായി ആയിരുന്നു എത്തിയത്.മൊത്തം ഏഴു തൊഴിലാളികള്‍ ഉണ്ടായിരുന്നു.ശക്തമായ മഴയും ഒഴുക്കും അവഗണിച്ചു കൊണ്ടാണ് മത്സ്യ തൊഴിലാളികള്‍ രക്ഷാ പ്രവര്ത്തനത്തിന് മുതിര്‍ന്നത്.ഫയര്‍ ഫോഴ്സ് നിരാശരായ സ്ഥലത്ത് മത്സ്യ തൊഴിലാളികള്‍ രക്ഷകരായി !

Leave a Reply

Your email address will not be published. Required fields are marked *