അടിവസ്ത്രങ്ങളോട്‌ ചെയ്യുന്ന ഈ ക്രൂരത മൂലം നിങ്ങൾക്ക്‌ സംഭവിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍

അടിവസ്ത്രങ്ങളോട്‌ ചെയ്യുന്ന ഈ ക്രൂരത മൂലം നിങ്ങൾക്ക്‌ സംഭവിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ .
ബ്രാൻഡഡ്‌ ഉല്പന്നങ്ങളുടെ പിന്നാലെ പായുന്ന തലമുറയാണ് നമ്മൾ ഇന്ന് കണ്ട് കൊണ്ടിരിക്കുന്നത്. മൊബൈൽ ഫോണിലും, വാഹനങ്ങൾ എന്തിന് കഴിക്കുന്ന ഭക്ഷണം പോലും ഏറ്റവും നല്ല ക്വാളിറ്റിയും ബ്രാൻഡും നോക്കി തിരഞ്ഞെടുക്കുന്നവർ അടിവസ്ത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ വേണ്ടത്ര ശ്രദ്ധിക്കുന്നുണ്ടോ?അടിവസ്ത്രം ആരും കാണാൻ പോകുന്നില്ല ഒരല്പം വില കുറഞ്ഞതും ആകാം എന്നായിരിക്കും പൊതുവെ എല്ലാവരും ചിന്തിക്കുന്നത്.

എന്നാൽ മേൽ വസ്ത്രങ്ങൾക്ക് നൽകുന്നതിനേക്കാൾ പ്രാധാന്യമർഹിക്കുന്നതാണ് അടിവസ്ത്രങ്ങളുടെ തിരഞ്ഞെടുപ്പും, അവയുടെ ഉപയോഗവും. ത്വക്ക് രോഗങ്ങൾക്കും, ശരീര സൗന്ദര്യ പ്രശ്നങ്ങൾക്കും, വന്ധ്യത അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങൾക്കും അടിവസ്ത്രങ്ങളുടെ അശ്രദ്ധമായ ഉപയോഗ രീതികൾക്ക് പങ്കുണ്ട്.

സ്ത്രീകൾക്ക് അനുയോജ്യമായതു
സ്കത്രീളിൽ സൗന്ദര്യസങ്കൽപ്പങ്ങളോടൊപ്പം തന്നെയാണ് അടിവസ്ത്രങ്ങളുടെയും തിരഞ്ഞെടുപ്പ്, ഏറെ കുറെ തെറ്റുകൾ പറ്റുന്നതും അതുകൊണ്ട് തന്നെ. സൗന്ദര്യത്തിനപ്പുറം ആരോഗ്യവും അടിവസ്ത്രങ്ങളുടെ തിരഞ്ഞെടുപ്പിൽ ശ്രദ്ധിക്കേണ്ടതാണ്, സ്മാർട്ട്‌ ലുക്കിന് വേണ്ടിയും, ഫാൻസി ലുക്ക്‌ നോക്കിയുമാണ് സ്ത്രീകളിൽ പലരും അടിവസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നത്.ഒരുപാട് ഇറുകി പിടിച്ച അടിവസ്ത്രങ്ങൾ ഉപയോഗിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും.

സ്തനാർബുദത്തിനും ഒരു കാരണം ഇറുകിയ ബ്രാ ഉപയോഗിക്കുന്നതാണ്‌. ഇത് രക്ത ചംക്രമണത്തെ തടസപ്പെടുത്തും എന്നതാണ് അതിന് കാരണം. ശരീരത്തിൽ പാടുകൾ ഉണ്ടാകുന്നതിനും ഇറുകിയ ബ്രാ കാരണമാകും.

അതുപോലെ തന്നെ ശ്രദ്ധിക്കേണ്ടതാണ് പാൻറീസിന്റെ ഉപയോഗവും

1. ഇറുകിയ പാന്റീസ് ചൂട് കൂടാൻ ഇടയാകുകയും, വിയര്പ്പ് കൂടുകയും, തന്മൂലം fungal, bacterial infections ഉണ്ടാകാൻ ഇടയാക്കുന്നു. പാന്റീസ് തിരഞ്ഞെടുക്കുമ്പോൾ സ്ത്രീകൾ അതീവ ശ്രദ്ധ പുലർത്തേണ്ടതാണ്.

2. ഹൈ റൈസ് പാന്റീസ് സ്ഥിരമായി ഉപയോഗിക്കുന്നത് വയറു കൂടുതൽ കംപ്രസ്സ് ചെയ്യാനും അത് വഴി അന്നനാളത്തിൽ ആസിഡ് റിഫ്ലെക്സ് ഉണ്ടാകുവാനും അത് നെഞ്ചിരിച്ചിലിനും കാരണമാകും.

3. ഇറുകിയ ലോ റൈസ് പാന്റീസ് രക്തയോട്ടം തടയുന്നതിനൊപ്പം തന്നെ അസ്വസ്ഥതയും തരിപ്പും ഉണ്ടാക്കും,

4. പാന്റീസിന്റെ തുടർച്ചയായ ഉപയോഗം വജൈനൽ ഇൻഫെക്ഷനു കാരണമാകും.

5. വായു സഞ്ചാരം കുറഞ്ഞ തരത്തിലുള്ള അടിവസ്ത്രങ്ങൾ സന്താനോൽപാദനത്തെ ബാധിക്കും.

6. വ്യായാമം ചെയ്യുമ്പോൾ ഇറുകിയ അടിവസ്ത്രങ്ങൾ ധരിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. കൂടുതൽ വിയർപ്പുണ്ടാകുകയും yiest infectionനും സാധ്യത കൂടും.

ആർത്തവദിനങ്ങളിലെ ശ്രദ്ധ

ആർത്തവ ദിവസങ്ങളിൽ 4 മണിക്കൂറിൽ കൂടുതൽ ഒരേ പാഡ് ഉപയോഗിക്കുന്നത് അഭികാമ്യമല്ല. 4 മണിക്കൂർ കൂടുതൽ ഉപയോഗിക്കുന്നവരിൽ തൊലിക്കു നിറ വ്യത്യാസം, ചൊറിച്ചിൽ, ഫംഗൽ ഇൻഫക്ഷൻ തുടങ്ങിയവ കാണാറുണ്ട്. കാൻസർ, ടോക്സിക് ഷോക്ക്‌ സിൻട്രോം, തുടങ്ങിയവയ്ക്ക് തുടർച്ചയായുള്ള സാനിട്ടറി നാപ്കിന്റെ ഉപയോഗം വഴിയൊരുക്കും. സുഗന്ധത്തിനു വേണ്ടിയും, അല്ലാതെയും ചേർക്കപ്പെടുന്ന chemicals, ഇന്റേണൽ വജൈനൽ വാളിൽ സ്പർശിക്കുന്നില്ലെങ്കിലും external mucous membrane വഴി toxins രക്തത്തിൽ കലരുകയും അത് രക്ത സമ്മർദ്ദത്തെ ബാധിക്കുവാനും toxic shock syndrome കാരണമാകും. ചിലർക്കു അലർജിയും കണ്ടു വരാറുണ്ട്.

ഗർഭിണികളിൽ

ഗർഭിണികൾ ഉപയോഗിക്കുന്ന അടിവസ്ത്രങ്ങൾ അയവുള്ളത് അല്ലെങ്കിൽ നെഞ്ചെരിച്ചിൽ, കഠിനമായ ശരീരവേദന,തുടങ്ങിയവ അനുഭവപ്പെടാറുണ്ട്. അതോടൊപ്പം വജൈനൽ ഇൻഫെക്ഷൻ ഉണ്ടായാൽ അത് ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിനെ ബാധിക്കും.

കുട്ടികളിൽ നാപ്കിൻ റാഷ്‌ ഉണ്ടാകുന്നത് ഒരു പരിധി വരെ മാതാപിതാക്കളുടെ അശ്രദ്ധ കൊണ്ടാണ്. കുട്ടികളുടെ അടിവസ്ത്രം ആയി ഉപയോക്കുന്ന നാപ്കിൻ 2,3 മണിക്കൂർ കൂടുമ്പോൾ മാറ്റേണ്ടത് അത്യാവശ്യമാണ്. കുഞ്ഞുങ്ങൾക്ക്‌ ഡയപ്പെർ കൊണ്ടുണ്ടാകുന്ന ചൊറിച്ചിലും ശ്രദ്ധിക്കേണ്ടതാണ്. അറിയാമെങ്കിലും ഇത്തരം കാര്യങ്ങളിൽ കാണിക്കുന്ന അവഗണന പിന്നീട് കുഞ്ഞിന് നാപ്കിൻ റാഷ് ഉണ്ടാകുന്നതിനും,

Leave a Reply

Your email address will not be published. Required fields are marked *