ഫേസ്ബുക്ക് ലൈവിലെത്തി ഭര്‍ത്താവിനെ കാണുന്നില്ലെന്ന് പറഞ്ഞ് കരഞ്ഞ ആശ ശരത്തിനെതിരെ പരാതി

ഫേസ്ബുക്ക് ലൈവിലെത്തി ഭര്‍ത്താവിനെ കാണുന്നില്ലെന്ന് പറഞ്ഞ് കരഞ്ഞ ആശ ശരത്തിനെതിരെ പരാതി.നടിയും നര്‍ത്തകിയുമായി ആശാ ശരത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തന്റെ ഭര്‍ത്താവിനെ കാണാനില്ലെന്നും എവിടെയെന്ന് അറിയില്ലെന്നും കണ്ടെത്താന്‍ സഹായിക്കണമെന്നും പറഞ്ഞുളള നിറകണ്ണുകളോടെ താരം പറഞ്ഞ പോസ്റ്റ് നിമിഷ നേരം കൊണ്ടാണ് വൈറലായത്. ആദ്യം കേട്ടവര്‍ ഞെട്ടിയെങ്കിലും എന്നാല്‍ എവിടെ എന്ന ആശയുടെ സിനിമയ്ക്ക് വേണ്ടിയുള്ള പ്രമോഷനാണ് ഇതെന്ന് പിന്നീടാണ് പലര്‍ക്കും മനസിലായത്. ഇപ്പോള്‍ ഞെട്ടിക്കുന്ന ലൈവ് ഇട്ട ആശ ശരത്തിന് എട്ടിന്റെ പണി കിട്ടിയിരിക്കയാണ്.നടി ആശാ ശരത് പ്രധാന കഥാപാത്രം ആയി എത്തുന്ന ചിത്രമാണ്‌ എവിടെ.ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം താരം ഫെയ്സ്ബുക്ക് ലൈവില്‍ എത്തി ഭര്‍ത്താവിനെ കാണാന്‍ ഇല്ല എന്ന് നിറ കണ്ണുകളോടെ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *