കൈയ്യിലെ പഴുത്തഴുകിയ മാംസങ്ങൾ നീക്കം ചെയ്യാനുള്ള സർജറിക്ക് വേണ്ടിയായിരുന്നു എഴുപത്തിമൂന്നുകാരി സാറാമ്മ ഇന്നലെ

സാരംഗ് എസ് മുണ്ടക്കൽ സാറാമ്മയുടെ ലോകം കൈയ്യിലെ പഴുത്തഴുകിയ മാംസങ്ങൾ നീക്കം ചെയ്യാനുള്ള സർജറിക്ക് വേണ്ടിയായിരുന്നു എഴുപത്തിമൂന്നുകാരി സാറാമ്മ ഇന്നലെ ഓപ്പറേഷൻ തിയ്യേറ്ററിലേക്ക് വന്നത്.രോഗവിവരങ്ങൾ ചോദിച്ചറിയുന്ന കൂട്ടത്തിൽ ആ സിസ്റ്റർ അവരുടെ കുടുംബ പശ്ചാത്തലം കൂടി ഒന്ന് ആരാഞ്ഞു. ” അമ്മയുടെ കൂടെ ആരാ വന്നിരിക്കുന്നത് ” “ജാൻസി […]

ആദ്യ പ്രസവം കഴിഞ്ഞ് ഞാൻ, ഭർത്താവിൻ്റെ വീട്ടിൽ തിരിച്ചെത്തുമ്പോൾ വിവാഹം കഴിഞ്ഞ് ആദ്യമായി ആ വീട്ടിൽ വന്ന് കയറുമ്പോഴുണ്ടായൊരു

(രചന സജി തൈപ്പറമ്പ്.) ആദ്യ പ്രസവം കഴിഞ്ഞ് ഞാൻ, ഭർത്താവിൻ്റെ വീട്ടിൽ തിരിച്ചെത്തുമ്പോൾ, വിവാഹം കഴിഞ്ഞ് ആദ്യമായി ആ വീട്ടിൽ വന്ന് കയറുമ്പോഴുണ്ടായൊരു, പ്രതീതിയായിരുന്നു എൻ്റെ മനസ്സിലപ്പോൾ.രണ്ട് മാസം മാത്രം പ്രായമായ കുഞ്ഞിനെയും കൊണ്ട്, ഞാൻ ഭർത്താവിൻ്റെ കാര്യവും, വീട്ടിലെ മറ്റ് ജോലികളുമൊക്കെ എങ്ങനെ നോക്കുമെന്ന ഉത്ക്കണ്ഠയായിരുന്നു എനിക്ക് […]

കല്ല്യാണത്തലേന്ന്, വരൻ ബൈജുവിൻ്റെ വീട്… രാത്രി പത്തര കഴിഞ്ഞിരിക്കുന്നു. വീടിന്നോടു ചേർന്ന പറമ്പിലെ,തലേദിവസ

രഘു കുന്നുമ്മക്കര പുതുക്കാട് കല്ല്യാണത്തലേന്ന്,വരൻ ബൈജുവിൻ്റെ വീട്…രാത്രി, പത്തര കഴിഞ്ഞിരിക്കുന്നു.വീടിന്നോടു ചേർന്ന പറമ്പിലെ,തലേദിവസ സൽക്കാരം,അതിൻ്റെ പൂർണ്ണതയിലേക്കെത്തിയിരിക്കുന്നു.കലവറയിൽ,നാളെ ഉച്ചതിരിഞ്ഞു വെള്ളേപ്പത്തിൻ്റെ കൂടെ കൊടുക്കാനുള്ള ചിക്കൻ കറിയുടെ ആദ്യപടിയായി,ചിക്കൻ വറുക്കാൻ തുടങ്ങിയിരിക്കുന്നു.പാചകക്കാരൻ സദാനന്ദൻ,വലിയ ഉരുളിയിൽ കോഴിക്കഷണങ്ങൾ വറുത്തു കോരുന്നു. നല്ല മസാല ഗന്ധം, ഇരുമ്പു മേശകൾ കൂട്ടിയിട്ടു അതിൻമേലിരുന്നു റമ്മി കളിക്കുന്ന […]

“അപ്പോൾ എന്റെ നാലാമത്തെ ലൗവറിനു വേണ്ടി ചിയേർസ്” മദ്യ ഗ്ലാസ്സ് മുകളിലേക്കുയർത്തി

ആര്യ Santhosh Appukuttan “അപ്പോൾ എന്റെ നാലാമത്തെ ലൗവറിനു വേണ്ടി ചിയേർസ്” മദ്യ ഗ്ലാസ്സ് മുകളിലേക്കുയർത്തി കിരൺ പറഞ്ഞപ്പോൾ, കൂട്ടുക്കാരായ മറ്റു രണ്ടു പേരും ഗ്ലാസ്ല് ഉയർത്തി. ബാറിന്റെ ഇരുണ്ട മൂലയിലിരുന്നു, കിരണിന്റെ ചിലവിൽ അർമാദിക്കുകയായിരുന്നു അവർ.നഗരത്തിലെ പ്രശസ്തനായ ക്രിമിനൽ ലോയർ രാജശേഖരന്റെ മകനാണ് കിരൺ. അമ്മ ദമയന്തി […]

ഒരു ശിലാപ്രതിമപോലെ ഭദ്ര വീടിന്റെ ബാൽക്കണിയിൽ നിന്നു.താഴെ,ഗാർഡനിൽ ചിയേർസ് വിളിയും,

Santhosh Appukuttan ഇവൾ ഭദ്ര ഒരു ശിലാപ്രതിമപോലെ ഭദ്ര വീടിന്റെ ബാൽക്കണിയിൽ നിന്നു. താഴെ,ഗാർഡനിൽ ചിയേർസ് വിളിയും, അട്ടഹാസങ്ങളും,പൊട്ടിച്ചിരികളും ഉയരുന്നുണ്ട്. വെള്ളിവെളിച്ചം വിതറുന്ന ബൾബിനു താഴെയിരിക്കുന്നവരുടെ മുഖങ്ങളിലൂടെ,ഭദ്രയുടെ കണ്ണുകൾ നീങ്ങികൊണ്ടിരുന്നു. സ്ഥലം എം.എൽ.എ.വർഗ്ഗീസ് ക്കുട്ടി, സർക്കിൾ ഇൻസ്പെക്ടർ ദേവരാജൻ,നന്മമരംപ്രകാശ്, ഓൺലൈൻ പോർട്ടലിന്റെ എഡ്വിൻ, പഞ്ചായത്ത് മെമ്പർ ഇബ്രാഹിംകുട്ടി. കറുത്തഗൗണണഞ്ഞ […]

ഒരു ലോങ്ങ് കിട്ടിയിട്ടു വേണം വണ്ടിയൊതുക്കണമെന്ന ചിന്തയിൽ, റോഡിനപ്പുറത്തെ കുമാരേട്ടന്റെ ചായപീടികയുടെ മുന്നിൽ

Santhosh Appukuttan തലമറന്നു ഷാംപുതേച്ച പെണ്ണ് ഒരു ലോങ്ങ് കിട്ടിയിട്ടു വേണം വണ്ടിയൊതുക്കണമെന്ന ചിന്തയിൽ, റോഡിനപ്പുറത്തെ കുമാരേട്ടന്റെ ചായപീടികയുടെ മുന്നിൽ നിരത്തിവെച്ചിരിക്കുന്ന സിനിമാപോസ്റ്ററുകളുടെ പ്രലോഭനത്തെ അതിജീവിച്ച്,റൊണാൾഡോ കുട്ടൻ എന്ന എന്റെ കണ്ണുകൾ നാലുപാടും വട്ടംചുറ്റി. വണ്ടിയൊതുക്കി, ജവാൻ രണ്ടെണ്ണം വിട്ട്,ബ്രസീലും ജർമ്മനിയും തമ്മിലുള്ള ഫൈനൽ കാണാനായിരുന്നു റൊണാൾഡോ ആരാധകനായ […]

പ്രസവം കഴിഞ്ഞ് കുഞ്ഞിനെ നോക്കാനും ഭാര്യക്ക് കഷായവും മറ്റു മരുന്നുകളും തയ്യാറാക്കി കൊടുക്കുവാനും

പ്രവീൺ ചന്ദ്രൻ പ്രസവം കഴിഞ്ഞ് കുഞ്ഞിനെ നോക്കാനും ഭാര്യക്ക് കഷായവും മറ്റു മരുന്നുകളും തയ്യാറാക്കി കൊടുക്കുവാനും അറിവുള്ള ഒരു ചേച്ചിയെ അന്വേഷിക്കുന്നതിനിടയിലാണ് അദ്ദേഹം അവനെ പരിചയപെടുന്നത്.. പതിമൂന്ന് വയസ്സ് മാത്രം പ്രായം വരുന്ന ഈ പയ്യനെങ്ങനെയാണ് കുഞ്ഞിനെ നോക്കുന്നത് എന്ന് അദ്ദേഹം അത്ഭുതപെട്ടു… “ഇവനെക്കൊണ്ട് ഇതൊക്കെ പറ്റുമെന്ന് എനിക്ക് […]

” ഷോയിബ് അക്തറിന്റെ ബൗളിങ്ങ് കണ്ടിട്ടുണ്ടോ അബി?”അന്നയുടെ ചോദ്യമുയർന്നതും, അവളുടെ കൈയ്യിലുണ്ടായിരുന്ന ഓറഞ്ച്

(രചന: സന്തോഷ് അപ്പുക്കുട്ടൻ) ഓറഞ്ച് ” ഷോയിബ് അക്തറിന്റെ ബൗളിങ്ങ് കണ്ടിട്ടുണ്ടോ അബി?” അന്നയുടെ ചോദ്യമുയർന്നതും, അവളുടെ കൈയ്യിലുണ്ടായിരുന്ന ഓറഞ്ച് വായുവിലൂടെ ഒഴുകി വന്ന് അബിയുടെ മൂക്കിന്റെ മിഡിൽ സ്റ്റംപിൽ പതിച്ചു.അബിയുടെ വിക്കറ്റ് തെറിപ്പിച്ചുക്കൊണ്ട്അപ്രതീക്ഷിതമായി, ഉയർന്നു പൊങ്ങിയ ഓറഞ്ച്, കൈയുയർത്തി പിടിച്ചു അവളുടെ പപ്പ ഫിലിപ്പ് . ” […]

കുളി കഴിഞ്ഞിറങ്ങി കണ്ണാടിക്കു മുന്നിൽ നിന്നും മുടിയിൽ ചുറ്റിയ തോർത്തഴിച്ചു മുടി തോർത്തുന്നതിനിടയിൽ പ്രിയ കണ്ണാടിയിലൂടെ

(രചന:മനു പി.എം) കുളി കഴിഞ്ഞിറങ്ങി കണ്ണാടിക്കു മുന്നിൽ നിന്നും മുടിയിൽ ചുറ്റിയ തോർത്തഴിച്ചു… മുടി തോർത്തുന്നതിനിടയിൽ പ്രിയ കണ്ണാടിയിലൂടെ കണുന്നുണ്ടായിരുന്നു…. തന്നെ മാത്രം നോക്കിയിരിക്കുന്ന ഹരിയെ… എന്താ ഹരിയേട്ടാ എന്നെ ആദ്യമായി കാണുകയാണോ…..ഇങ്ങനെ അന്തംവിട്ട് നോക്കാൻ…അവൾ പിൻതിരിയാതെ തന്നെ ചോദിച്ചു ഹരിയൊന്നു ചിരിച്ചു കൈയ്യിലെ ഫോൺ മാറ്റി വച്ചു..കിടക്കയിൽ […]

മിഥുനോടുള്ള ഇഷ്ടം വീട്ടിലറിയിച്ച അന്ന് അടച്ചതാണ് എന്നെ ഈ മുറിയില്‍.. ഈ മുറിയില്‍.. ഈ മുറിയില്‍ ഞാന്‍ തളയ്ക്കപ്പെട്ടിട്ട് ആഴ്ച ഒന്നാകുന്നു

(രചന: shenoj tp) മിഥുനോടുള്ള ഇഷ്ടം വീട്ടിലറിയിച്ച അന്ന് അടച്ചതാണ് എന്നെ ഈ മുറിയില്‍..ഈ മുറിയില്‍ ഞാന്‍ തളയ്ക്കപ്പെട്ടിട്ട് ആഴ്ച ഒന്നാകുന്നു..മൊബൈല്‍ ഫോണ്‍ വരെ മേടിച്ചു വെച്ചു..ഈ വരുന്ന ഞായറാഴ്ച ഒരു കൂട്ടര്‍ വരും പെണ്ണുകാണാന്‍, അവര്‍ക്ക് ബോധിച്ചാല്‍ അടുത്തമാസം കല്യാണം.. ചെക്കന്‍ ഗള്‍ഫിലാണ്.. അവര്‍ വരുമ്പോള്‍ എന്തെങ്കിലും […]